മഹാരാഷ്ട്രയിലെ സൈനിക ക്യാമ്പില്‍ പൊട്ടിത്തെറി: 17 സൈനികര്‍ കൊല്ലപ്പെട്ടു
May 31, 2016, 13:19 IST
വാര്‍ധ: (www.kvartha.com 31.05.2016) മഹാരാഷ്ട്രയിലെ സൈനിക ക്യാമ്പിലുണ്ടായ പൊട്ടിത്തെറിയില്‍ 17 സൈനികര്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ സൈനിക ആയുധശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. ചൊവ്വാഴ്ച പുലര്‍ച്ചെ 1.30നും രണ്ടുമണിക്കും ഇടയിലാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം.
സംഭവത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ രണ്ട് ഓഫിസര്‍മാരും 15 ജവാന്മാരും ഉള്‍പെടുന്നു. ലഫ്.കേണല്‍ ആര്.എസ്. പവാര്‍, മേജര്‍ മനോജ് കെ എന്നിവരാണ് കൊല്ലപ്പെട്ട ഓഫിസര്‍മാര്‍. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആയുധശാലയില്‍ തീ പെട്ടെന്ന് വ്യാപിക്കുകയും നിരവധി ചെറിയ സ്ഫോടനങ്ങള്‍ നടന്നുവെന്നും പ്രദേശവാസികള്‍ പറയുന്നു. അതേസമയം തീപിടിത്തമുണ്ടായതിന്റെ കാരണം വ്യക്തമായിട്ടില്ല.

സൈനിക കേന്ദ്രത്തില്‍നിന്ന് പട്ടാളക്കാരെ ഒഴിപ്പിക്കുകയാണ്. സുരക്ഷയുടെ ഭാഗമായി സൈനിക കേന്ദ്രത്തിനു സമീപമുള്ള ഗ്രാമീണരെയും ഒഴിപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയതായി അധികാരികള്‍ അറിയിച്ചു. നാഗ്പുരില്‍നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് പുല്‍ഗാവ് സൈനിക കേന്ദ്രം.
Also Read:
അസുഖത്തെ തുടര്‍ന്ന് വനിതാ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു
Keywords: Maharashtra: 2 officers,15 soldiers killed in massive army depot fire, hospital, Treatment, Jawans, Blast, Protection, Natives, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.