മഹാരാഷ്ട്ര നിയമസഭ സമ്മേളനത്തിന് തുടക്കമിടുന്നു; എല്ലാ കണ്ണുകളും ശിവസേനയില്‍

 


മുംബൈ: (www.kvartha.com 10.11.2014) മഹാരാഷ്ട്ര നിയമസഭ സമ്മേളനത്തിന് ഇന്ന് (തിങ്കളാഴ്ച) തുടക്കമിടും. മൂന്ന് ദിവസത്തേയ്ക്കാണ് സഭ ചേരുന്നത്. നിയമസഭയില്‍ ശിവസേന എന്ത് നിലപാട് സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് ബിജെപിയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും.

ഫദ്‌നാവീസ് സര്‍ക്കാരിന് ശിവസേന പിന്തുണ നല്‍കിയില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കുമെന്നാണ് സൂചന. ബിജെപി എന്‍.സിപിയുടെ സഹായത്തോടെ വിശ്വാസവോട്ട് തേടിയാല്‍ പ്രതിപക്ഷത്തിരിക്കുമെന്ന് ശിവസേന മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

മഹാരാഷ്ട്ര നിയമസഭ സമ്മേളനത്തിന് തുടക്കമിടുന്നു; എല്ലാ കണ്ണുകളും ശിവസേനയില്‍നവംബര്‍ 12നാണ് വിശ്വാസവോട്ട്. അതേസമയം എന്‍.ഡി.എ സര്‍ക്കാരില്‍ തുടരുന്ന കാര്യവും പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്ന് ശിവസേന മേധാവി ഉദ്ദവ് താക്കറെ ഞായറാഴ്ച വൈകിട്ട് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

മോഡി സര്‍ക്കാര്‍ പുനസംഘടനയില്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ച അനില്‍ ദേശായിക്ക് മന്ത്രിസ്ഥാനം നല്‍കാതെ സുരേഷ് പ്രഭുവിനാണ് ക്യാബിനറ്റ് പദവി നല്‍കിയത്. ഇതും ശിവസേനയെ ചൊടിപ്പിച്ചിരുന്നു.

സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിപദമേല്‍ക്കാനെത്തിയ അനില്‍ ദേശായി ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്നുതന്നെ മുംബൈക്ക് മടങ്ങിയെന്നാണ് റിപോര്‍ട്ട്.

SUMMARY: Mumbai: The three-day special session of Maharashtra Legislative Assembly begins on Monday and all eyes are on Shiv Sena, which is yet to take a decision on supporting the Devendra Fadnavis-led BJP government in the state or sit in the Opposition.

Keywords: Mumbai, Maharashtra Assembly Session, BJP, Shiv Sena, Uddhav Thackeray, NCP, Devendra Fadnavis
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia