Arrested| ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് മഹിളാമോര്‍ച നേതാവിന്റെ വീഡിയോ; പിന്നാലെ ജില്ലാ അധ്യക്ഷനെ പുറത്താക്കി ബിജെപി
Jul 13, 2022, 20:33 IST
സോളപുര്‍: (www.kvartha.com) തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് മഹിളാമോര്‍ച നേതാവ് പുറത്തുവിട്ട വീഡിയോ തരംഗമായതിന് പിന്നാലെ ജില്ലാ അധ്യക്ഷനെ സ്ഥാനത്തുനിന്നും നീക്കം ചെയ്ത് ബിജെപി. മഹാരാഷ്ട്ര സോളപുര്‍ റൂറല്‍ ജില്ലാ അധ്യക്ഷന്‍ ശ്രീകാന്ത് ദേശ്മുഖിനെയാണ് ബിജെപി രാജിവെപ്പിച്ചത്.
ഒരു ഹോടെല്‍ മുറിയില്‍ നിന്നുള്ള വീഡിയോ ആണ് യുവതി പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീകാന്ത് ദേശ്മുഖിനേയും ഈ വീഡിയോയില്‍ കാണാം. തന്നെ ഇയാള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് യുവതിയുടെ ആരോപണം. സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറലായതിന് പിന്നാലെ ശ്രീകാന്ത് ദേശ്മുഖിനോട് ബിജെപി രാജി ആവശ്യപ്പെടുകയായിരുന്നു.
മഹാരാഷ്ട്ര ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാടീല്‍ രാജി സ്വീകരിച്ചു. വീഡിയോയില്‍ കാണുന്ന യുവതി പരാതി നല്‍കട്ടെയെന്നാണ് പാര്‍ടി വ്യക്തമാക്കിയിരിക്കുന്നത്.
അതേ സമയം സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷം ശ്രീകാന്ത് ദേശ്മുഖ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിക്കെതിരെ പണം തട്ടിയെന്ന കുറ്റത്തിന് മുംബൈ പൊലീസും കേസെടുത്തു. 32-കാരിയായ യുവതി തന്നെ തേന്‍കെണിയില്‍ കുടുക്കുകയായിരുന്നുവെന്നാണ് ഇയാള്‍ പറയുന്നത്.
എന്നാല്‍ ശ്രീകാന്ത് ദേശ്മുഖുമായി തനിക്ക് ദീര്‍ഘകാലത്തെ ബന്ധമുണ്ടെന്നും ഇയാള്‍ വഞ്ചിക്കുകയായിരുന്നുവെന്നും മറ്റൊരു സ്ത്രീയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും യുവതി വീഡിയോയില്‍ പറയുന്നു.
Keywords: Maharashtra BJP removes Solapur rural district president Shrikant Deshmukh after woman accuses him of harassment, Maharashtra, News, Allegation, Molestation, Complaint, Police, BJP, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.