Shinde won floor test | നിർണായക വിശ്വാസവോടെടുപ്പിൽ ഏകനാഥ് ഷിൻഡെ സർകാരിന് വിജയം; നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചു
Jul 4, 2022, 17:08 IST
മുംബൈ: (www.kvartha.com) തിങ്കളാഴ്ച നടന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സർകാർ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചു. വിമത ശിവസേന-ബിജെപി സർകാർ 164 വോടുകൾ നേടിയപ്പോൾ 99 എംഎൽഎമാർ വിശ്വാസ പ്രമേയത്തെ എതിർത്ത് വോട് ചെയ്തു.
ശിവസേന എംഎൽഎ രമേഷ് ലട്‌കെയുടെ മരണത്തെത്തുടർന്ന് നിയമസഭയിലെ നിലവിലെ അംഗബലം 287 ആയി കുറഞ്ഞു, അതിനാൽ ഭൂരിപക്ഷത്തിന് 144 വോടാണ് വേണ്ടത്. വോട്ടെടുപ്പിൽ വിജയിച്ചതോടെ പുതിയ സർകാരിന് സുഗമായി മുന്നോട്ട് പോവാം.
എഐഎംഐഎമിലെയും സമാജ്‌വാദി പാർടിയിലെയും മൂന്ന് എംഎൽഎമാർ വോടെടുപ്പിൽ നിന്ന് വിട്ടുനിന്നു. അശോക് ചവാൻ, വിജയ് വഡേത്തിവാർ, ധീരജ് ദേശ്മുഖ്, പ്രണിതി ഷിൻഡെ, ജിതേഷ് അന്തപൂർക്കർ, സീഷൻ സിദ്ദിഖി, രാജു അവാലെ, മോഹൻ ഹമ്പാർഡെ, കുനാൽ പാട്ടീൽ, മാധവ്‌റാവു ജവാൽഗോങ്കർ, ശിരീഷ് ചൗധരി എന്നീ 11 കോൺഗ്രസ് എംഎൽഎമാരും പങ്കെടുത്തില്ല.
വിശ്വാസ വോടെടുപ്പിന് മിനിറ്റുകൾക്ക് മുമ്പ് താകറെ വിഭാഗത്തിലെ ശിവസേന എംഎൽഎ സന്തോഷ് ബംഗാർ ഏകനാഥ് ഷിൻഡെ ക്യാംപിലെത്തി. ബിജെപിയിൽ നിന്ന് എംഎൽഎമാരായ മുക്ത തിലകും ലക്ഷ്മൺ ജഗ്‌താപും അസുഖബാധിതരായതിനാൽ സഭയിൽ എത്തിയില്ല, അതേസമയം ബിജെപിയുടെ രാഹുൽ നർവേക്കർ സ്പീകറായതിനാൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ല. ശിവസേനയിൽ ഉണ്ടായ പൊട്ടിത്തെറിയെ തുടർന്ന് മഹാ വികാസ് അഘാഡി സർകാർ വീഴുകയും ഉദ്ധവ് താകറെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. തുടർന്ന് മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ഷിൻഡെയും ഉപമുഖ്യമന്ത്രിയായി ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Keywords: Maharashtra CM Eknath Shinde wins floor test, proves majority in Assembly, National, News, Top-Headlines, Mumbai, Maharashtra, BJP, Winner, MLA, Vote, Assembly Election, Congress., Government, Eknath shinde.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.