മുംബൈ: (www.kvartha.com) ഷാലിമാര്‍ എക്സ്പ്രസ് ട്രെയിനില്‍ വന്‍ തീപ്പിടിത്തം. മഹാരാഷ്ട്രയിലെ നാസിക് റെയില്‍വേ സ്റ്റേഷന് സമീപത്ത് വച്ചാണ് മുംബൈയിലേക്ക് പോവുകയായിരുന്ന ഷാലിമാര്‍ എക്സ്പ്രസിന് തീപ്പിടിച്ചത്. വിവരമറിഞ്ഞയുടന്‍ അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നും നിലവില്‍ തീ നിയന്ത്രണവിധേയമാണെന്നും റെയില്‍വേ പൊലീസ് വ്യക്തമാക്കി.
തീപിടിത്തമുണ്ടായ ലഗേജ് കംപാര്‍ട്മെന്റ് ട്രെയിനില്‍ നിന്ന് വേര്‍പെടുത്തിയിട്ടുണ്ടെന്നും ഉടന്‍ തന്നെ യാത്ര സുരക്ഷിതമായി പുനരാരംഭിക്കാനാകുമെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് സെന്‍ട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശിവാജി എം സുതാര്‍ വ്യക്തമാക്കി.
Keywords: Mumbai, News, National, Fire, Train, Police, Maharashtra: Fire in Shalimar Express train near Nasik.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.