ലോക് ഡൗണ്‍ ലംഘനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് മഹാരാഷ്ട്ര സര്‍കാര്‍

 


മുംബൈ: (www.kvartha.com 29.03.2022) കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പെടുത്തിയ ലോക് ഡൗണ്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കാന്‍ മഹാരാഷ്ട്ര സര്‍കാര്‍ തീരുമാനിച്ചു. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 188 പ്രകാരം ഫയല്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സംസ്ഥാന ആഭ്യന്തര വകുപ്പ് എടുത്തതായി മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് ഡബ്ല്യു പാടീലാണ് അറിയിച്ചത്.

സംസ്ഥാന മന്ത്രിസഭയുടെ മുമ്പാകെ ഇക്കാര്യം അവതരിപ്പിക്കുമെന്നും നിര്‍ദേശം അംഗീകരിച്ചാലുടന്‍ കേസുകള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് വ്യാപനം രാജ്യത്ത് ഭീതിപടര്‍ത്തിയ സാഹചര്യത്തില്‍ ഏര്‍പെടുത്തിയ ലോക് ഡൗണ്‍ സമയങ്ങളില്‍, കര്‍ശനമായ നിയന്ത്രണങ്ങളാണ് അതാത് സംസ്ഥാനങ്ങള്‍ ഏര്‍പെടുത്തിയിരുന്നത്.

ലോക് ഡൗണ്‍ ലംഘനങ്ങളുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് മഹാരാഷ്ട്ര സര്‍കാര്‍

കോവിഡ് നിയമലംഘകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതിരിക്കുകയോ കര്‍ഫ്യൂ സമയത്ത് വീടിന് പുറത്തിറങ്ങുകയോ ചെയ്യാതിരിക്കുന്നതുള്‍പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങളും നിയമങ്ങളും ലംഘിച്ചതിന് പിഴയും ചുമത്തിയിട്ടുണ്ട്.

അതേസമയം, ഇപ്പോള്‍ രാജ്യത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കം ചെയ്തു. എന്നാല്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്. കോവിഡ് വ്യാപനം തടയുന്നതിനായി ആളുകള്‍ പൊതു സ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതുണ്ട്.

Keywords:  Mumbai, News, National, Lockdown, COVID-19, Government, Case, Maharashtra govt likely to withdraw all cases related to COVID-19 lockdown violations.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia