ടോള്‍ ബൂത്തില്‍ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ അഴിഞ്ഞാട്ടം: എം.എല്‍.എയും 71 പ്രവര്‍ത്തകരും അറസ്റ്റില്‍
Jan 28, 2014, 11:15 IST
മുംബൈ: മഹാരാഷ്ട്രയിലെ ദഹിസറില്‍ ടോള്‍ ബൂത്തിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന എം.എല്‍.എയേയും 71 പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റുചെയ്തു. കലാപവും കൊള്ളിവെപ്പും നടത്തുക, പൊതുമുതല്‍ നശിപ്പിക്കുക എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ടോള്‍ ബൂത്തുകള്‍ക്കെതിരെ ആക്രമണം നടത്തുന്ന മഹാരാഷ്ട്ര നവ നിര്മ്മാണ് സേനയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വാഷി ടോള്‍ ബൂത്തിനുനേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് നാല് എം.എന്‍.എസ് പ്രവര്‍ത്തകരെ തിങ്കളാഴ്ച അറസ്റ്റുചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ അറസ്റ്റുകളുണ്ടായത്. നവ്ഘര്‍, ദഹിസര്‍ എന്നിവിടങ്ങളിലും എം.എന്‍.എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
സംസ്ഥാനത്തെ ടോള്‍ ബൂത്തുകളില്‍ ഫീസ് അടയ്ക്കരുതെന്ന് പാര്‍ട്ടി നേതാവ് രാജ് താക്കറേ പാര്‍ട്ടി പ്രവര്‍ത്തകരോടും ജനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ആരെങ്കിലും നിര്‍ബന്ധപൂര്‍വ്വം വാങ്ങാന്‍ ശ്രമിച്ചാല്‍ അവരുമായി ഏറ്റുമുട്ടണമെന്നും താക്കറേ ആഹ്വാനം ചെയ്തിരുന്നു.
SUMMARY: Mumbai: Maharashtra Navnirman Sena MLA Pravin Darekar and 71 workers were arrested on Monday for vandalising a toll booth in Dahisar.
Keywords: MNS, Maharashtra, Toll Booth, MLA, Workers, Arrested,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.