തത്തമ്മ തെറിവിളിക്കുന്നതായി അമ്മൂമ്മയുടെ പരാതി; ഒടുവിൽ തത്തയെ പോലീസ് 'നാടുകടത്തിയത്' കാട്ടിലേക്ക്

 


ചന്ദ്രാപൂര്‍(മഹാരാഷ്ട്ര): (www.kvartha.com 18.08.2015) വീടിന് മുന്‍പിലൂടെ കടന്നുപോകുന്ന വൃദ്ധയെ പതിവായി തെറിവിളിക്കുന്ന തത്തയെ പോലീസ് പിടികൂടി വനം വകുപ്പിന് കൈമാറി. 85കാരിയായ ജനഭായ് സഖാര്‍ക്കര്‍ ആണ് തത്തയ്‌ക്കെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.

ജനഭായുടെ ഭര്‍ത്താവിന്റെ ആദ്യ വിവാഹബന്ധത്തിലെ മകന്‍ സുരേഷിന്റെ വളര്‍ത്തു തത്തയാണ് ഹരിയാല്‍ എന്ന പേരുള്ള തത്ത.

സുരേഷുമായി ജനഭായിക്ക് സ്വത്തുതര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ കേസ് കോടതിയില്‍ പുരോഗമിക്കുകയാണ്. ജനഭായി വീടിന് മുന്‍പിലൂടെ കടന്നുപോകുമ്പോഴേല്ലാം തത്ത അസഭ്യവര്‍ഷം നടത്തുന്നുവെന്നാണ് അവരുടെ പരാതി. തത്തയെ തെറിപറയാന്‍ സുരേഷ് പഠിപ്പിച്ചതാണെന്നും ജനഭായി ആരോപിച്ചു.

ജനഭായിയുടെ പരാതി ലഭിച്ച പോലീസ് കേസില്‍ ഉള്‍പ്പെട്ട മൂവരേയും പോലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിപ്പിച്ചു. എന്നാല്‍ പോലീസുകാരെ കണ്ടിട്ടോ മറ്റോ ഹരിയാല്‍ ഒരക്ഷരം മിണ്ടിയില്ല.

ജനഭായിക്ക് തുടര്‍ന്നും മാനസീക പീഡനമുണ്ടാകുമെന്ന് പറഞ്ഞ് പോലീസ് തത്തയെ വനം വകുപ്പിന് കൈമാറുകയും ചെയ്തു.
തത്തമ്മ തെറിവിളിക്കുന്നതായി അമ്മൂമ്മയുടെ പരാതി; ഒടുവിൽ തത്തയെ പോലീസ് 'നാടുകടത്തിയത്' കാട്ടിലേക്ക്

SUMMARY: In a bizarre case, a parrot accused of “hurling obscenities” at an octogenarian woman was summoned to a police station at Rajura in Maharashtra’s Chandrapur district on Monday after a complaint against its owner that he had allegedly tutored his caged pet to do so.

Keywords: Maharashtra, Parrot, Abuse, Octogenarian woman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia