മാസ്‌ക് ധരിക്കാത്തതിന് പിഴയിട്ടു; പൊലീസിനെ വളര്‍ത്തുനായയെ വിട്ട് കടിപ്പിച്ച് പെറ്റ് ഷോപ് ഉടമയും തൊഴിലാളികളും

 


കല്യാണ്‍: (www.kvartha.com 29.04.2021) മാസ്‌ക് ധരിക്കാത്തതിന് പിഴയിട്ടതിനെ തുടര്‍ന്ന് പൊലീസിനെ വളര്‍ത്തുനായയെ വിട്ട് കടിപ്പിച്ച് പെറ്റ് ഷോപ് ഉടമയും തൊഴിലാളികളും. മഹാരാഷ്ട്രയിലെ കല്യാണ്‍ ജില്ലയില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത റിപോര്‍ട് ചെയ്തിരിക്കുന്നത്. കര്‍ഫ്യൂ സമയം തുടങ്ങിയിട്ടും ഷോപ് അടക്കാത്തത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നാല് പൊലീസുകാരും നാല് മുനിസിപ്പില്‍ ഉദ്യോഗസ്ഥരുമടങ്ങുന്ന സ്‌ക്വാഡ് കടയില്‍ പരിശോധനക്ക് കയറിയത്. മാസ്‌ക് ധരിക്കാത്തതിന് പിഴയിട്ടു; പൊലീസിനെ വളര്‍ത്തുനായയെ വിട്ട് കടിപ്പിച്ച് പെറ്റ് ഷോപ് ഉടമയും തൊഴിലാളികളും
കടയുടമ സത്യനാരായണഗുപ്ത(43) യും ആനന്ദ്, ആദിത്യ എന്നീ രണ്ട് ജീവനക്കാരുമുള്‍പെടെ മൂന്ന് പേരുണ്ടെങ്കിലും ഇവര്‍ ആരും തന്നെ മാസ്‌ക് ധരിച്ചിരുന്നില്ല. ഇതോടെ ഉദ്യോഗസ്ഥര്‍ ഗുപ്തയെ ശകാരിക്കുകയും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് പിഴ ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് വളര്‍ത്തുനായ്ക്കളെ കൊണ്ട് പൊലീസുദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചത്. അതിലൊരു നായ പൊലീസ് ഉദ്യോഗസ്ഥനെ കടിക്കുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് കടയുടമയെയും സഹായികളിലൊരാളായ ആനന്ദിനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആദിത്യ ഒളിവിലാണ്. കഴിഞ്ഞ ദിവസം 66,358 പുതിയ കൊറോണ വൈറസ് പോസിറ്റീവ് കേസുകളും 895 മരണങ്ങളും മഹാരാഷ്ട്രയില്‍ റിപോര്‍ട് ചെയ്തിരുന്നതിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പെടുത്തിയിരിക്കുന്നത്.

Keywords:  Maharashtra Shop Owner Unleashes Pet Dogs on Police Officers for Demanding Fine for Not Wearing Mask, Maharashtra, News, Local News, Report, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia