Gandhi's Statue Desecrated | 'കാനഡയിലെ ഹിന്ദു ക്ഷേത്രത്തില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അവഹേളിക്കപ്പെട്ടു'; വിദ്വേഷകരമായ പ്രവൃത്തി രാജ്യത്തിന്റെ വികാരങ്ങളെ ആഴത്തില്‍ വ്രണപ്പെടുത്തിയെന്ന് ഇന്‍ഡ്യ

 




ന്യൂഡെല്‍ഹി: (www.kvartha.com) കാനഡയിലെ ഒരു ഹിന്ദു ക്ഷേത്രത്തില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അവഹേളിക്കപ്പെട്ടതായി റിപോര്‍ട്. സംഭവം വിദ്വേഷ കുറ്റകൃത്യമായി അന്വേഷിക്കുകയാണെന്ന് പ്രാദേശിക പൊലീസ് അറിയിച്ചു. ഒന്റാറിയോ പ്രവിശ്യയിലെ റിച്മന്‍ഡ് ഹിലിലെ ഒരു വിഷ്ണു ക്ഷേത്രത്തിലാണ് മഹാത്മാഗാന്ധിയുടെ അഞ്ച് മീറ്റര്‍ ഉയരമുള്ള പ്രതിമ വികൃതമാക്കിയതെന്നാണ് റിപോര്‍ട്.

'ബലാത്സംഗം', 'ഖലിസ്താന്‍' എന്നിങ്ങനെയുള്ള 'ഗ്രാഫിക് വാക്കുകള്‍' ഉപയോഗിച്ച് ആരോ പ്രതിമ വികൃതമാക്കിയെന്ന് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. മഹാത്മാഗാന്ധിയുടെ പ്രതിമ പീസ് പാര്‍കില്‍ സ്ഥാപിച്ചിട്ട് മൂന്ന് പതിറ്റാണ്ടിലേറെയായി.

അതേസമയം, ഈ 'വിദ്വേഷകരമായ പ്രവൃത്തി' കാനഡയിലെ ഭാരതീയ സമൂഹത്തിന്റെ വികാരങ്ങളെ ആഴത്തില്‍ വ്രണപ്പെടുത്തിയെന്ന് ഇന്‍ഡ്യ പറഞ്ഞു. റിച്മന്‍ഡ് ഹിലിലെ വിഷ്ണു ക്ഷേത്രത്തിലെ മഹാത്മാഗാന്ധി പ്രതിമയെ അവഹേളിച്ചതില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ട്. സംഭവം അന്വേഷിക്കാന്‍ ഞങ്ങള്‍ കനേഡിയന്‍ അധികൃതരുമായി ബന്ധപ്പെട്ടു,' ടൊറന്റോ കോന്‍സുലേറ്റ് ജനറല്‍ ട്വീറ്റ് ചെയ്തു.

Gandhi's Statue Desecrated | 'കാനഡയിലെ ഹിന്ദു ക്ഷേത്രത്തില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അവഹേളിക്കപ്പെട്ടു'; വിദ്വേഷകരമായ പ്രവൃത്തി രാജ്യത്തിന്റെ വികാരങ്ങളെ ആഴത്തില്‍ വ്രണപ്പെടുത്തിയെന്ന് ഇന്‍ഡ്യ


ഒടാവയിലെ ഇന്‍ഡ്യന്‍ ഹൈകമീഷനും സംഭവത്തോട് പ്രതികരിക്കുകയും ഇന്‍ഡ്യന്‍ സമൂഹത്തെ 'ഭയപ്പെടുത്താന്‍' ശ്രമിക്കുന്ന ഈ വിദ്വേഷ കുറ്റകൃത്യത്തില്‍ 'അഗാധമായ വേദന' ഉണ്ടെന്നും പറഞ്ഞു.

'ഇന്‍ഡ്യന്‍ സമൂഹത്തെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്ന ഈ കുറ്റകൃത്യത്തില്‍ ഞങ്ങള്‍ അഗാധമായി വേദനിക്കുന്നു. ഇത് ഇവിടുത്തെ ഇന്‍ഡ്യന്‍ സമൂഹത്തില്‍ ആശങ്കയ്ക്കും അരക്ഷിതാവസ്ഥയ്ക്കും കാരണമായി. കുറ്റവാളികളെ വേഗത്തില്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഉറപ്പാക്കാനായി ഞങ്ങള്‍ കനേഡിയന്‍ സര്‍കാരിനെ സമീപിച്ചിട്ടുണ്ട്,' അവര്‍ ഒരു ട്വീറ്റില്‍ പറഞ്ഞു.

Keywords:  News,National,India,New Delhi,Mahatma Gandhi,Temple,Top-Headlines, Mahatma Gandhi's statue desecrated at Hindu temple in Canada, India says 'hateful act' has 'deeply hurt' sentiments
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia