Akhilesh Yadav | പൊലീസ് വോട് ചെയ്യാന്‍ അനുവദിക്കുന്നില്ല; ഉദ്യോഗസ്ഥരാരും ഫോണെടുക്കുന്നില്ല, ബൂതില്‍ നിന്നും നിരവധി പരാതികളാണ് ഉയര്‍ന്നുവരുന്നതെന്നും അഖിലേഷ് യാദവ്
Dec 5, 2022, 13:54 IST
ന്യൂഡെല്‍ഹി: (www.kvartha.com) പൊലീസ് വോട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയുമായി സമാജ്വാദി പാര്‍ടി നേതാവ് അഖിലേഷ് യാദവ്. പോളിങ് സ്റ്റേഷനുകളില്‍ നിരവധി പരാതികള്‍ ഉയരുന്നുവെന്നും ഉദ്യോഗസ്ഥരാരും ഫോണെടുക്കുന്നില്ലെന്നും ആരോപിച്ച അദ്ദേഹം പോളിംഗ് ആരംഭിച്ച ദിവസം മുതല്‍ ഭരണം ആരുടെ നിര്‍ദേശപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്ന് അറിയില്ലെന്നും എന്ത് ബ്രീഫിങ്ങാണ് ഇവര്‍ക്ക് നല്‍കിയതെന്നും ചോദിച്ചു.
രാവിലെ മുതല്‍ തുടര്‍ചയായി പരാതികള്‍ വരുന്നു. പൊലീസ് ആളുകളെ വോട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും അഖിലേഷ് പറഞ്ഞു. ലോക് സഭാ ഉപ തെരഞ്ഞെടുപ്പ് നടക്കുന്ന യു പിയിലെ മെയിന്‍ പുരിയില്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവാണ് സമാജ്വാദി പാര്‍ടിക്ക് വേണ്ടി മത്സരിക്കുന്നത്. ബിജെപി മുന്‍ എംപി രഘുരാജ് സിങ് സഖ്യയാണ് എതിരാളി.
ബിജെപി പണവും മദ്യവും ഒഴുക്കുന്നുവെന്ന് നേരത്തെ ഡിംപിള്‍ യാദവ് പരാതിപ്പെട്ടിരുന്നു. മെയിന്‍പുരിയെ കൂടാതെ യു പി നിയമസഭാ മണ്ഡലങ്ങളായ റാംപുര്‍ സദര്‍, ഖടൗലി എന്നിവിടങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അഞ്ച് തവണയായി മുലായം സിങ് യാദവ് വിജയിച്ച മണ്ഡലമാണ് മെയിന്‍പുരി. അവസാന തെരഞ്ഞെടുപ്പില്‍ വളരെ കുറഞ്ഞ മാര്‍ജിനിലാണ് മുലായം വിജയിച്ചത്. അതിനാല്‍ ഇത്തവണ സമാജ്വാദി പാര്‍ടിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് വിലയിരുത്തല്‍.
അതേസമയം, പ്രചാരണത്തിനിടെ അഖിലേഷ് താനും അകന്നു നില്ക്കുന്ന അമ്മാവന് ശിവ്പാല്‍ യാദവും ഐക്യത്തിലാണെന്ന് വ്യക്തമാക്കുന്ന തരത്തില്‍ ശക്തി പ്രകടം നടത്തിയിരുന്നു. പ്രശ്നങ്ങളെല്ലാം പരിഹരിച്ചുവെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ഐക്യദാര്‍ഢ്യം.
Keywords: Mainpuri bypoll: Police not allowing people to cast votes, alleges Akhilesh Yadav; wife Dimple says 'DM not taking calls, New Delhi, News, Politics, Trending, By-election, Complaint, Akhilesh Yadav, Phone call, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.