സുരക്ഷാ വീഴ്ച: പ്രധാനമന്ത്രിയുടെ റാലി ഉപേക്ഷിച്ചു, പ്രതിഷേധക്കാര്‍ റോഡ് അടച്ചു, മോദി 20 മിനിറ്റോളം കുടുങ്ങി
Jan 5, 2022, 16:07 IST
ചണ്ഡിഗഡ്: (www.kvartha.com 05.01.2022) സുരക്ഷാ വീഴ്ചകാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി ഉപേക്ഷിച്ചു. പഞ്ചാബിലെ ഫിറോസ്പൂരില്‍ ബുധനാഴ്ചയാണ് റാലി നടത്താന്‍ തീരുമാനിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വലിയ വീഴ്ചയുണ്ടായെന്നാണ് കേന്ദ്രആഭ്യന്തരമന്ത്രാലയം വിശദീകരിച്ചത്. ബുധനാഴ്ച രാവിലെയാണ് പ്രധാനമന്ത്രി പഞ്ചാബിലെത്തിയത്.
സംസ്ഥാന ഡി ജി പി സുരക്ഷാ അനുമതി നല്‍കിയതോടെ പ്രധാനമന്ത്രി റോഡ് മാര്‍ഗം പുറപ്പെട്ടു. രക്തസാക്ഷി മന്ദിരത്തിന് 30 കിലോമീറ്റര്‍ മുമ്പുള്ള ഫ്ളൈ ഓവറില്‍ പ്രധാനമന്ത്രിയുടെ കോണ്‍വോയ് എത്തിയപ്പോഴേക്കും പ്രതിഷേധക്കാര്‍ റോഡ് അടച്ചിരുന്നു. ഇതോടെ പ്രധാനമന്ത്രി മേല്‍പ്പാലത്തില്‍ 20 മിനിറ്റോളം കുടുങ്ങിക്കിടന്നു. ഇത് വലിയ സുരക്ഷാവീഴ്ചയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
സംഭവത്തിന് പിന്നില്‍ ആരാണെന്ന് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നില്ല. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി അദ്ദേഹത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട വീഡിയോകളിലൂടെ ചിലര്‍ പറഞ്ഞിരുന്നു. ഇവരായിരിക്കും റോഡ് അടച്ചതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി റാലി നടത്താന്‍ തീരുമാനിച്ചത്. കാര്‍ഷിക നിയമള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലുള്ളവരാണ് ഡല്‍ഹി അതിര്‍ത്തിയില്‍ നടന്ന സമരത്തില്‍ കൂടുതലും പങ്കെടുത്തത്.
Keywords: Major breach in security of PM Modi, National, News, Top-Headlines, India, Prime Minister, Traffic, breaking.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.