മുംബൈ: മുംബൈ എയര്‍പോര്‍ട്ടില്‍ വന്‍ ദുരന്തം ഒഴിവായി. എയര്‍ ഇന്ത്യാ വിമാനവും ജെറ്റ് എയര്‍വേയ്സിന്റെ വിമാനവും തമ്മിലുള്ള കൂട്ടിയിടിയാണ് മിനിറ്റിന്റെ ദൈര്‍ഘ്യത്തില്‍ വഴിമാറിയത്. ബുധനാഴ്ച രാത്രി 11.45ഓടെയായിരുന്നു സംഭവം.
മുംബൈ എയര്‍പോര്‍ട്ടില്‍ ലാന്‍ഡിംഗിനൊരുങ്ങിയ എയര്‍ ഇന്ത്യാ വിമാനത്തിലെ പൈലറ്റിന് എയര്‍ ട്രാഫിക് കണ്‍ ട്രോള്‍ റൂമില്‍ നിന്നും ലഭിച്ച സന്ദേശത്തെതുടര്‍ന്ന് ലാന്‍ഡിംഗ് വൈകിച്ചതാണ് വന്‍ ദുരന്തം ഒഴിവാകാന്‍ കാരണമായത്.
ഇതേ സമയത്ത് തന്നെ എയര്‍ ഇന്ത്യാ വിമാനം ലാന്‍ഡിംഗ് നടത്തേണ്ട അതേ റണ്‍വേയിലൂടെ ജെറ്റ് എയര്‍ വേയ്സ് വിമാനം പറന്നുയരാന്‍ തുടങ്ങിയത് അധികൃതരുടെ ശ്രദ്ധയില്‍പെട്ടതാണ് നൂറുകണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കാന്‍ കാരണമായത്.
English Summery
Mumbai: In what could have led to a major disaster, an Air India plane aborted landing at the Mumbai airport at the last minute after an alert ATC spotted a Jet Airways aircraft on the air strip.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.