ഹരിയാനയിലെ മാർകറ്റിലും ഡെൽഹിയിലെ കോളജിലും വൻ തീപിടുത്തം; തൊഴിലാളി വെന്തുമരിച്ചു; 5 നിലകളുള്ള കെട്ടിടം കത്തിച്ചാമ്പലായി

 


ന്യൂഡെൽഹി: (www.kvartha.com 12.04.2022) വ്യത്യസ്ത സംഭവങ്ങളിലായി ഹരിയാനയിലെ ഹിസാറിലെ പ്രശസ്തമായ രാജ്ഗുരു മാർകറ്റിൽ സ്ഥിതി ചെയ്യുന്ന അഞ്ച് നിലകളുള്ള രാം ചാത് ഭണ്ഡറിലും ഡെൽഹി സർവകലാശാലയിലെ രാംലാൽ ആനന്ദ് കോളജിലും ചൊവ്വാഴ്ച പുലർചെ വൻ തീപിടിത്തം. ഹിസാറിൽ കടയ്ക്കുള്ളിലെ നാലാം നിലയിൽ ഉറങ്ങുകയായിരുന്ന തൊഴിലാളി വെന്തുമരിച്ചു. ഡെൽഹിയിൽ ആളപായമൊന്നും റിപോർട് ചെയ്തിട്ടില്ല.
    
ഹരിയാനയിലെ മാർകറ്റിലും ഡെൽഹിയിലെ കോളജിലും വൻ തീപിടുത്തം; തൊഴിലാളി വെന്തുമരിച്ചു; 5 നിലകളുള്ള കെട്ടിടം കത്തിച്ചാമ്പലായി

ഹിസാറിൽ കെട്ടിടത്തിന്റെ അഞ്ച് നിലകളും കത്തിനശിച്ചു. മറ്റ് രണ്ട് ജീവനക്കാർക്ക് പൊള്ളലേറ്റ് ഗുരുതരമായി പരിക്കേറ്റു. തൊട്ടടുത്ത കടയിലുണ്ടായ ഷോർട് സർക്യൂടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. ഈ തീ പടർന്ന് രാം ചാത് ഭണ്ഡറിലെ രണ്ട് ഗ്യാസ് സിലിൻഡറുകൾ പൊട്ടിത്തെറിക്കുകയും കെട്ടിടം കത്തിയമരുകയുമായിരുന്നു.

വിവരമറിഞ്ഞ് വൻ ജനക്കൂട്ടമാണ് സ്ഥലത്ത് തടിച്ചുകൂടിയത്. അഗ്നിശമനസേനയുടെ വാഹനങ്ങൾ രണ്ടുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഏകദേശം 50 ലക്ഷം രൂപയുടെ സാധനങ്ങൾ കത്തിനശിച്ചതായി രാം ചാത് ഭണ്ഡറിന്റെ നടത്തിപ്പുകാരായ അനിലും ബിട്ടുവും പറഞ്ഞു.

രാംലാൽ ആനന്ദ് കോളജ് ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പത് മണിയോടെയാണ് തീപിടുത്തമുണ്ടായതെന്നും സംഭവത്തിൽ ആളപായമൊന്നും റിപോർട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. അഞ്ച് അഗ്നിശമനസേനയുടെ വാഹനങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

Keywords: News, National, Top-Headlines, Fire, Haryana, New Delhi, Dead, College, Major fire broke out in Haryana and Delhi.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia