കശ്മീരിൽ 'കാണാതാകുന്നവരിൽ' ഭൂരിഭാഗവും നിരപരാധികൾ

 


കശ്മീരിൽ 'കാണാതാകുന്നവരിൽ' ഭൂരിഭാഗവും നിരപരാധികൾ
ശ്രീനഗർ: കശ്മീരിൽ സുരക്ഷാസേന പിടിച്ചുകൊണ്ടുപോയി കാണാതാകുന്നവരിൽ ഭൂരിഭാഗം പേരും നിരപരാധികളാണെന്ന് റിപോർട്ട്. കഴിഞ്ഞ 23 വർഷത്തിനിടയിൽ തീവ്രവാദികളെന്ന് മുദ്രകുത്തി സുരക്ഷാസേന പിടിച്ചുകൊണ്ടുപോയവരിൽ 72 ശതമാനം പേരും നിരപരാധികളാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടേയും ഇടയിൽ നിന്നും സൈന്യം പിടിച്ചുകൊണ്ടുപോകുന്ന ഈ നിരപരാധികളെ പിന്നീടാരും കാണാറുമില്ല.

പ്രമുഖ സാമൂഹീകശാസ്ത്രജ്ഞൻ ബി.എ ദാബ്ല നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ജമ്മുകശ്മീർ ആക്ഷൻ എയ്ഡ് ഇന്റർനാഷണലിന്റെ സഹകരണത്തോടെയാണ് ഇദ്ദേഹം പഠനം നടത്തിയിരിക്കുന്നത്. 700 കേസുകളാണ് ഇദ്ദേഹം പഠനത്തിന് വിധേയമാക്കിയത്. സൈന്യം പിടിച്ചുകൊണ്ടുപോയവരിൽ 99.84 പേരും പുരുഷന്മാരാണ്. വളരെ പാവപ്പെട്ട വീടുകളിലെ ഏക ആശ്രമയമാണ് ഇവർ.

21വയസിനും 35 വയസിനും ഇടയിൽ പ്രായമുള്ളവരാണ് ഇവരിൽ 83.33 ശതമാനവും. 37.14 ശതമാനം പേർ വിവാഹിതരാണ്. ഇവരിൽ 99.25 ശതമാനം പേരും മുസ്ലീങ്ങളാണ്. 0.75 ശതമാനം പേർ ഹിന്ദു, സിഖ് വിഭാഗത്തില്പെട്ടവരാണ്. എന്നാൽ ഇവരിൽ 22.42 ശതമാനം പേർക്ക് മാത്രമാണ് തീവ്രവാദികളുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളവരിൽ. ബാക്കി വരുന്ന 72.72 ശതമാനം പേരും നിരപരാധികളാണെന്നും റിപോർട്ട് പറയുന്നു.

സൈന്യം പിടിച്ചുകൊണ്ടുപോകുന്നവരെ പിന്നിട് 'കാണാതാവുകയാണ്' പതിവ്. ജമ്മുകശ്മീരിൽ ആയിരക്കണക്കിന് അജ്ഞാത കുഴിമാടങ്ങളാണുള്ളത്. ഇവ സൈന്യം പിടിച്ചുകൊണ്ടുപോയ യുവാക്കളുടേതാണെന്നത് പരസ്യമായ രഹസ്യമാണ്. എന്നാൽ ഇവർ മരിച്ചതായി സ്ഥിരീകരിക്കാത്തതിനാൽ ഇവരുടെ വിധവകൾക്കോ മക്കൾക്കോ അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാതെ പോവുകയും ചെയ്യുന്നു.

SUMMERY: Srinagar, Nov 26 (IANS) A study on families of disappeared persons (DPs) in Jammu and Kashmir has thrown up some startling data: more than 72 percent of those who disappeared after being picked up by security forces or militants in the last 23 years were innocent civilians.

Keywords: National, Kashmir, Srinagar, Army, Security officers, Allegation, Disappeared, Startling data, Study, Civilians, Militants,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia