ശൈത്യകാലത്ത് തണുപ്പകറ്റാന്‍ പശുക്കള്‍ക്ക് കോട്ടുകള്‍ ഒരുങ്ങുന്നു

 


ലഖ്‌നൗ: (www.kvartha.com 24.11.2019) മഞ്ഞുകാലത്ത് തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ പശുക്കള്‍ക്ക് കോട്ട് നിര്‍മ്മിക്കാനൊരുങ്ങി ഉത്തര്‍പ്രദേശിലെ അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. ചണം കൊണ്ടുള്ള കോട്ടുകളാണ് പശുക്കള്‍ക്കായി നിര്‍മ്മിക്കുന്നത്.

ആദ്യഘട്ടമായി 1200 പശുക്കള്‍ക്കാകും കോട്ടുകള്‍ നിര്‍മ്മിക്കുന്നത്. ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

ശൈത്യകാലത്ത് തണുപ്പകറ്റാന്‍ പശുക്കള്‍ക്ക് കോട്ടുകള്‍ ഒരുങ്ങുന്നു

'ശൈത്യകാലത്ത് തണുപ്പിനെ പ്രതിരോധിക്കാന്‍ പശുക്കള്‍ക്ക് ചണം കൊണ്ടുള്ള കോട്ടുകള്‍ നിര്‍മ്മിക്കുന്നു. കോട്ടുകള്‍ തുന്നാന്‍ രജ്ജു പാണ്ഡെ എന്ന കര്‍ഷകന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ആദ്യം കുറച്ച് കോട്ടുകള്‍ കൊണ്ടുവന്ന് പശുക്കളില്‍ പരീക്ഷണം നടത്തും. പദ്ധതി വിജയകരമാണെന്ന് തോന്നിയാല്‍ ഇത് സംസ്ഥാനം മുഴുവന്‍ ആവിഷ്‌കരിക്കും'- അയോധ്യയിലെ മേയറും ബിജെപി നേതാവുമായ ഋഷികേശ് ഉപധ്യായ പറഞ്ഞു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, National, India, Lucknow, Uttar Pradesh, Farmers, BJP, Cow, Making Jute Coat for Cows in Ayodhya
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia