കശ്മീര്‍ അതിര്‍ത്തിയിലെ ഡ്യൂടിക്കിടെ മലയാളി ജവാന് ദാരുണാന്ത്യം; അപകടം തീ പിടിച്ച ടെന്റില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ 15 അടിയോളം താഴ്ചയിലേക്ക് വീണ്
Dec 14, 2021, 15:18 IST
ശ്രീനഗര്‍: (www.kvartha.com 14.12.2021) കശ്മീര്‍ അതിര്‍ത്തിയിലെ ഡ്യൂടിക്കിടെ മലയാളി ജവാന് ദാരുണാന്ത്യം. കാവല്‍ ജോലിയിലായിരുന്ന ബിഎസ്എഫ് ജവാന് അനീഷ് ജോസഫ് ആണ് മരിച്ചത്. തീ പിടിച്ച ടെന്റില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പരിക്കേറ്റാണ് മരണമെന്നാണ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശിയാണ്.
കഴിഞ്ഞ ദിവസം രാത്രി ടെന്റില്‍ ഒറ്റയ്ക്ക് നിരീക്ഷണ ജോലിയിലായിരുന്നു അനീഷ് ജോസഫ്. ഇതിനിടെ ഇദ്ദേഹം തങ്ങിയ ടെന്റിന് തീപിടിക്കുകയും അവിടെനിന്നും ചാടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ 15 അടിയോളം താഴ്ചയിലേക്ക് അനീഷ് വീഴുകയായാിരുന്നുവെന്നും വീഴ്ചയില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ അനീഷ് മരണപ്പെടുകയുമായിരുന്നുവെന്നുമാണ് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ കുടുംബത്തെ അറിയിച്ചിരിക്കുന്നത്.
കശ്മീര്‍ അതിര്‍ത്തിയിലെ ബാരമുല്ല ഭാഗത്താണ് സംഭവം. അനീഷിന്റെ മൃതദേഹം ചൊവ്വാഴ്ചയോ ബുധനാഴ്ചയോ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കുമെന്നാണ് വിവരം. അവിടെ നിന്നും മൃതദേഹം സ്വദേശമായ കൊച്ചു കാമാക്ഷിയിലേക്ക് കൊണ്ടുവരും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.