മുംബൈ: (www.kvartha.com 05.05.2020) കൊവിഡ്-19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശൂര്‍ സ്വദേശി മേഴ്‌സി ജോര്‍ജ് (69) ആണ് മുംബൈയില്‍ മരിച്ചത്. മുബൈയിലെ അന്ധേരിയില്‍ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മേഴ്‌സി.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തിങ്കളാഴ്ച 711 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 14541 ആയി. 35 പേര്‍ തിങ്കളാഴ്ച മരിച്ചതോടെ സംസ്ഥാനത്ത് മരണ സംഖ്യ 583 ആയി.
മുംബൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. രോഗികളുടെ എണ്ണം 9000കടന്നു. ധാരാവിയില്‍ രോഗികള്‍ 600 കടന്നു. 42 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ഇവിടെ രോഗം സ്ഥിരീകരിച്ചത്. മുംബൈ ജെജെ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ 6 സബ് ഇന്‍സ്‌പെക്ടര്‍മാരടക്കം 12 പൊലീസുകാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു.
Keywords: News, National, India, Mumbai, Maharashtra, COVID19, Death, Malayalee dies in Mumbai due to covid-19
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. തിങ്കളാഴ്ച 711 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 14541 ആയി. 35 പേര്‍ തിങ്കളാഴ്ച മരിച്ചതോടെ സംസ്ഥാനത്ത് മരണ സംഖ്യ 583 ആയി.
മുംബൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. രോഗികളുടെ എണ്ണം 9000കടന്നു. ധാരാവിയില്‍ രോഗികള്‍ 600 കടന്നു. 42 പേര്‍ക്കാണ് 24 മണിക്കൂറിനിടെ ഇവിടെ രോഗം സ്ഥിരീകരിച്ചത്. മുംബൈ ജെജെ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ 6 സബ് ഇന്‍സ്‌പെക്ടര്‍മാരടക്കം 12 പൊലീസുകാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.