മുംബൈയില്‍ പൊതു ടോയ്‌ലറ്റില്‍ മലയാളിയുടെ മൃതദേഹം കഴുത്തറുത്തനിലയില്‍
Feb 25, 2013, 11:40 IST
മുംബൈ: മുംബൈയില്‍ പൊതു ടോയ്‌ലറ്റില്‍ മലയാളിയുടെ മൃതദേഹം കഴുത്തറുത്തനിലയില്‍ കണ്ടെത്തി. നെയ്യാറ്റിന്‍കര സ്വദേശി കൃഷ്ണപുരം തുണ്ടുവിളക്കത്ത് കുമാര്‍ അപ്പു പിള്ളയുടെ (36) മൃതദേഹമാണ് കണ്ടെത്തിയത്. വഴിയോരത്ത് ഭക്ഷണം വില്‍ക്കുന്ന 'തമിഴ് നാട് ഫുഡ്‌സ് ' സ്റ്റാളിലെ താല്‍ക്കാലിക ജീവനക്കാരനാണ് ഇയാള്‍. ഛത്രപതി ശിവജി ടെര്‍മിനല്‍സ് റെയില്‍വേ സ്‌റ്റേഷനു പിന്നിലെ സെന്റ് ജോര്‍ജ് ആശുപത്രിക്ക് സമീപം പി.ഡി. മെല്ലോ റോഡിലെ പൊതു ടോയ്‌ലറ്റില്‍ കഴുത്തറുത്ത നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
രാംഗഡ് ചേരി മേഖലയില്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പമാണ് കുമാര്‍ അപ്പു പിള്ള താമസിച്ചിരുന്നത്. പാകം ചെയ്ത ഭക്ഷണ സാധനങ്ങളും മറ്റും സൈക്കിളില്‍ കടയില്‍ എത്തിക്കുകയായിരുന്നു ഇയാളുടെ ജോലി. അര്‍ധരാത്രിയായിരിക്കാം കുമാര്‍ കൊലചെയ്യപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. കുമാറിന് ശത്രുക്കള്‍ ഉള്ളതായി അറിയില്ലെന്നാണ് സമീപത്തുള്ള കച്ചവടക്കാര്‍ പറയുന്നത്. മൃതദേഹം ജെ.ജെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
Keywords: Death, Police, Hospital, Neyyattinkara, Morchary, Shop, Toilet, Kvartha, Malayalam News, Kerala Vartha, Malayalee, Sells,Mumbai, Body Found, Natives, Food, Railway, Murder, Police, Cook, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.