കാമുകിയെ കുത്തിക്കൊന്ന കേസില്‍ 16 വര്ഷത്തിന് ശേഷം മലയാളി അറസ്റ്റില്‍
Dec 6, 2012, 10:30 IST
ബാംഗ്ലൂര്‍: 16 വര്‍ഷം മുമ്പ് സഹപാഠിയായ കാമുകിയെ ഹോസ്റ്റലില് കുത്തിക്കൊന്ന കേസില്‍ മലയാളി അറസ്റ്റില്‍. തിരുവല്ല കിഴക്കനോതറ കുന്നത്തുമേക്കര രാജേഷ് കുമാര്‍ കൈമള്‍(40)ആണ് പോലീസ് പിടിയിലായത്. ദുബൈയില്‍ ജോലി ചെയ്യുന്ന ഇയാള്‍ ശബരിമല തീര്‍ത്ഥാടനത്തിന് നാട്ടിലെത്തിയപ്പോള്‍ ബാംഗ്ലൂര്‍ സപംഗി രാമനഗര പോലീസ് ഗുരുവായൂരിലെത്തി അറസ്റ്റുചെയ്യുകയായിരുന്നു.
കാമുകി പൂജ ഖേറിനെ 1996 മാര്‍ച്ചില്‍ കൊലപ്പെടുത്തിയെന്നാണ് കേസ്. റിച്ച് മണ്ട് സര്‍ക്കിളിന് സമീപം കന്ദന്‍ദാലെ കൃഷ്ണറാവു കോളജ് ഓഫ് മാനേജ്മെന്റില് വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. പൂജ മറ്റുള്ളവരുമായി പുലര്ത്തുന്ന സൗഹൃദത്തെ ചൊല്ലി രാജേഷ് പല തവണ കലഹിച്ചിരുന്നു.
കോളജ് ദിനാഘോഷത്തിനിടെ ഇതിന്റെ പേരിലുണ്ടായ വഴക്കാണ് കൊലയില്‍ കലാശിച്ചത്. സെഷന്‍സ് കോടതി 2001ല്‍ രാജേഷിനെ കുറ്റവിമുക്തനാക്കിയെങ്കിലും അപ്പീലില്‍ ഏഴുവര്‍ഷത്തിനുശേഷം ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. സെഷന്‍ കോടതി കുറ്റവിമുക്തനാക്കിയപ്പോള്‍ തന്നെ രാജേഷ് ദുബൈയിലേക്ക് കടന്നിരുന്നു. ഹൈക്കോടതി പല തവണ വാറന്റ് പുറപ്പെടുവിച്ചെങ്കിലും ഇയാള്‍ കൈപ്പറ്റിയില്ല. വിരലടയാളവും ബയോമെട്രിക് രേഖകളും പരിശോധിച്ചാണ് പോലീസ് ആളെ തിരിച്ചറിഞ്ഞത്.
Keywords: Malayali, Thiruvalla, Police, Guruvayoor, Hostel, College, Court, Kvartha, Malayalam News, Malayalam Vartha, Love, Bangalore, National, Murder case,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.