കൊവിഡ് പരിശോധന ഫലം പോസിറ്റീവായതിന് പിന്നാലെ ഹരിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ മലയാളി നഴ്‌സിന്റെ ആത്മഹത്യാ ശ്രമം

 


ഗുരുഗ്രാം: (www.kvartha.com 28.05.2020) കൊവിഡ് പരിശോധന ഫലം പോസിറ്റീവായതിന് പിന്നാലെ ഹരിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ മലയാളി നഴ്‌സ് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുഗ്രാമിലെ മേദാന്ത മെഡിസിറ്റിയില്‍ അടുത്തിടെ ജോലിക്ക് കയറിയ നഴ്‌സാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അതേസമയം നഴ്‌സിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമാണെന്നാണ് വിവരം.

രണ്ട് ദിവസം മുമ്പാണ് ഇവര്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയായത്. വ്യാഴാഴ്ച ഉച്ചയോടെ കൊവിഡ് പോസിറ്റീവാണെന്ന പരിശോധന ഫലം ലഭിച്ചു. ഇതിന് പിന്നാലെയാണ് ഹോസ്റ്റല്‍ മുറിയില്‍ ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ നഴ്‌സിനെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ മെദാന്ത ആശുപത്രി അധികൃതര്‍ തയ്യാറായില്ല.

കൊവിഡ് പരിശോധന ഫലം പോസിറ്റീവായതിന് പിന്നാലെ ഹരിയാനയിലെ സ്വകാര്യ ആശുപത്രിയില്‍ മലയാളി നഴ്‌സിന്റെ ആത്മഹത്യാ ശ്രമം

Keywords:  News, National, COVID19, Nurse, Suicide Attempt, hospital, Treatment, malayali nurse attempts suicide after covid 19 test result turns positive
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia