Twitter | ട്വിറ്ററിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ടീമിനെ നയിക്കാന്‍ ഇലോണ്‍ മസ്‌ക് നിയോഗിച്ചത് മലയാളിയായ ടെസ്‌ല എന്‍ജിനീയറെ; തലപ്പത്തുള്ള ഏക ഇന്‍ഡ്യക്കാരനും ഷീന്‍ ഓസ്റ്റിന്‍ തന്നെ
Dec 21, 2022, 09:57 IST
ന്യൂഡെല്‍ഹി: (www.kvartha.com) ട്വിറ്ററിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ടീമിനെ നയിക്കാന്‍ മലയാളിയും. കൊല്ലം തങ്കശ്ശേരി സ്വദേശിയും ടെസ്‌ല കംപനിയില്‍ പ്രിന്‍സിപല്‍ എന്‍ജിനീയറുമായ ഷീന്‍ ഓസ്റ്റിനാണ് നിലവില്‍ ട്വിറ്ററിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗത്തിന്റെ തലപ്പത്തുള്ളത്. ട്വിറ്ററിന്റെ തലപ്പത്ത് നിലവിലുള്ള ഏക ഇന്‍ഡ്യക്കാരനും ഷീന്‍ തന്നെ ആയിരിക്കും. കംപനിയുടെ ഡേറ്റ സെന്ററുകള്‍ അടക്കം എല്ലാത്തരം സുപ്രധാന സാങ്കേതിക അടിസ്ഥാനസൗകര്യങ്ങളുടെയും ചുമതല ഇന്‍ഫ്രാസ്ട്രക്ചര്‍ ടീമിനാണ്.
ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ദിവസം മുതല്‍ ഷീന്‍ ഒപ്പമുണ്ടെന്നാണ് അറിയുന്നത്. 2003 ല്‍ ഐടിസി ഇന്‍ഫോടെകില്‍ കരിയര്‍ ആരംഭിച്ച ഷീന്‍, ആക്‌സന്‍ജര്‍ അടക്കമുള്ള കംപനികളില്‍ ജോലി ചെയ്ത ശേഷം 2013 ലാണ് ടെസ്‌ലയില്‍ സീനിയര്‍ സ്റ്റാഫ് സൈറ്റ് റിലയബിലിറ്റി എന്‍ജിനീയറായി എത്തുന്നത്.
ടെസ്‌ലയുടെ ഡേറ്റ സെന്റര്‍ ഡിസൈന്‍, ഓടോപൈലറ്റ് കംപ്യൂടര്‍ വിഷനു വേണ്ടിയുള്ള മെഷീന്‍ ലേണിങ് പ്ലാറ്റ്‌ഫോം അടക്കമുള്ളവയുടെ മേല്‍നോട്ടം ഷീനിന് ആയിരുന്നു. കണക്റ്റഡ് കാര്‍ സര്‍വീസസ് ടീമിന്റെയും ഭാഗമായിരുന്നു. 2018 ല്‍ ടെസ്‌ല വിട്ട് ബൈറ്റന്‍ എന്ന സ്റ്റാര്‍ടപിലേക്ക് നീങ്ങിയ ഷീന്‍ പിന്നീട് വിമാന കംപനിയായ എയര്‍ബസിന്റെ ഭാഗമായി.
2019 ല്‍ വീണ്ടും ടെസ്‌ലയില്‍ പ്രിന്‍സിപല്‍ എന്‍ജിനീയറായി തിരികെയെത്തി. പ്ലാറ്റ്‌ഫോം എന്‍ജിനീയറിങ്, സൂപര്‍ കംപ്യൂടിങ്, പ്ലാറ്റ്‌ഫോം സ്റ്റോറേജ്, ഡേറ്റ സെന്ററുകള്‍ എന്നിവയാണ് ടെസ്‌ലയില്‍ അദ്ദേഹത്തിന്റെ മേഖലകള്‍.
കൊല്ലം തങ്കശേരി സ്വദേശികളായ ഓസ്റ്റിന്‍ സഖറിയയുടെയും അഡലീന്‍ ഓസ്റ്റിന്റെയും മകനാണ്. തങ്കശേരി ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്‍ഡ്യന്‍ ബോയ്‌സ് ഹൈസ്‌കൂളിലെ പഠനത്തിനു ശേഷം തിരുച്ചിറപ്പള്ളി ഭാരതിദാസന്‍ സര്‍വകലാശാലയില്‍ നിന്ന് ബിടെക് നേടി.
Keywords: Malayali Sheen Austin to head twitter infrastructure division, New Delhi, News, Twitter, Malayalee, Technology, Business, National.
Keywords: Malayali Sheen Austin to head twitter infrastructure division, New Delhi, News, Twitter, Malayalee, Technology, Business, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.