മമത ബാനര്‍ജി രാജ്യത്തിന്റെ നേതാവെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്

 


കെല്‍ക്കത്ത: (www.kvartha.com 06.05.2021) മമത ബാനര്‍ജി ഈ രാജ്യത്തിന്റെ നേതാവെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്. ഈ നിമയസഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സിബിഐ, ഇ.ഡി, ഇന്‍കം ടാക്‌സ് പോലുള്ള കേന്ദ്ര ഏജന്‍സികളെയുമാണ് മമത പരാജയപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ചയായ മൂന്നാം തവണയാണ് മമത ബംഗാള്‍ മുഖ്യമന്ത്രിയാകുന്നത്. പ്രവചനാതീതമായ കടുത്ത മത്സരത്തിലൂടെയാണ് അവര്‍ വീണ്ടും അധികാരത്തിലെത്തിയത്. 

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മമത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമോ എന്ന ചോദ്യത്തിന് യുപിഎ അക്കാര്യം ഉചിതമായ സമയത്ത് തീരുമാനിക്കുമെന്ന് കമല്‍നാഥ് പറഞ്ഞു. ബംഗാളില്‍ ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് എല്ലാവരോടും ആവശ്യപ്പെടണമെന്ന് മമതയോട് പറഞ്ഞിട്ടുണ്ടെന്ന് കമല്‍നാഥ് വ്യക്തമാക്കി. 

മമത ബാനര്‍ജി രാജ്യത്തിന്റെ നേതാവെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്

Keywords:  Kolkata, News, National, Politics, Congress, Leader, Election, Mamata Banerjee Is Leader Of Our Country Toda: Congress's Kamal Nath
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia