മമത ഫേസ്ബുക്ക് അക്കൗണ്ട് തുറന്നു; അബ്ദുല്‍ കലാമിന്‌ ജനലക്ഷങ്ങളുടെ പിന്തുണ

 



മമത ഫേസ്ബുക്ക് അക്കൗണ്ട് തുറന്നു; അബ്ദുല്‍ കലാമിന്‌ ജനലക്ഷങ്ങളുടെ പിന്തുണ കൊല്‍ക്കത്ത: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എ.പി.ജെ അബ്ദുല്‍ കലാമിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള മമതയുടെ ശ്രമം എങ്ങുമെത്താത്ത സാഹചര്യത്തില്‍ ഫേസ് ബുക്കിലൂടെ ജനലക്ഷങ്ങളുടെ പിന്തുണ തേടുകയാണ്‌ തൃണമുല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. ലക്ഷക്കണക്കിന്‌ ഇന്ത്യക്കാരുടെ ആഗ്രഹമാണ്‌ എപിജെ അബ്ദുല്‍ കലാം പ്രസിഡന്റാവുക എന്നതെന്നും ആ ആഗ്രഹത്തിനുവേണ്ടിയാണ്‌ താന്‍ ശബ്ദമുയര്‍ത്തിയതെന്നും മമത ഫേസ്ബുക്കില്‍ വ്യക്തമാക്കി.

 പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ നിലപാടില്‍ നിന്നും വ്യതിചലിക്കാന്‍ കൂട്ടാക്കാത്ത മമത തന്റെ പാര്‍ട്ടി ചെറിയ പാര്‍ട്ടിയാണെന്നും തന്റെ പാര്‍ട്ടിക്ക് ചില പരിമിതികളുണ്ടെന്നും പറഞ്ഞു. സത്യത്തിനും നീതിക്കും വേണ്ടിയാണ്‌ താനും തന്റെ പാര്‍ട്ടിയും നിലകൊള്ളുന്നത്. തന്റേതായ നിലപാടുകളില്‍ നിന്ന്‌ വ്യതിചലിക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്നും മമത ഫേസ് ബുക്കില്‍ വ്യക്തമാക്കി.


ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് പരമാധികാരമുണ്ടെന്നിരിക്കേ സ്വന്തം ജനപ്രതിനിധികളിലൂടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പ്രതിഷേധമറിയിക്കാനും അബ്ദുല്‍ കലാമിനുവേണ്ടി പിന്തുണ പ്രഖ്യാപിക്കാനും മമത ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. താന്‍ ജനങ്ങള്‍ക്കൊപ്പമാണെന്നും ജനങ്ങള്‍ കലാമിനുവേണ്ടി ശബ്ദമുയര്‍ത്തണമെന്നും മമത ആവശ്യപ്പെട്ടു. അബ്ദുല്‍ കലാം രാഷ്ട്രീയത്തിനതീതനായ പ്രസിഡന്റാണെന്നും ഇന്ത്യക്കാരുടെ പ്രചോദനമായ കലാം രാജ്യത്തിന്‌ അഭിമാനമാണെന്നും മമത ചൂണ്ടിക്കാട്ടി.

അബ്ദുല്‍ കലാമിനെ പ്രസിഡന്റാക്കാനുള്ള ശ്രമത്തിന്‌ ആദ്യം സമാജ് വാദി പാര്‍ട്ടി നേതാവ് പിന്തുണ പ്രഖ്യാപിച്ചെങ്കിലും പിന്നീട് പ്രണബിനെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. അബ്ദുല്‍ കലാമിനുവേണ്ടി ജനങ്ങളുടെ പിന്തുണ തേടാനുള്ള ശ്രമമാണ്‌ ഫേസ് ബുക്കിലൂടെ മമത നടത്തുന്നത്.


Keywords:  Kolkata, National, Facebook, A.P.J Abdul Kalam,  Mamata  Banerji

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia