പശ്ചിമ ബംഗാളില്‍ സൈന്യത്തെ വിന്യസിപ്പിച്ചതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റില്‍ നിന്നിറങ്ങാതെ മമത ബാനര്‍ജി

 


കൊല്‍ക്കത്ത: (www.kvartha.com 02.12.2016) പശ്ചിമ ബംഗാളിലെ ടോള്‍ പ്ലാസകളില്‍ സൈന്യത്തെ വിന്യസിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. പത്ത് മണിക്കൂറോളമാണ് മമത നാഭന്നയിലെ സെക്രട്ടേറിയേറ്റില്‍ ചിലവഴിച്ചത്.

സെക്രട്ടേറിയേറ്റില്‍ നിന്നും 500 മീറ്റര്‍ അകലെയുള്ള ടോള്‍ പ്ലാസയിലും സൈന്യം നിലയുറപ്പിച്ചിരുന്നു. മമതയുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവിടെ നിന്നും സൈന്യം പിന്മാറിയിരുന്നു.

അതേസമയം സൈനീക നീക്കം നടക്കുന്നുവെന്ന മമതയുടെ ആരോപണം സൈന്യം നിഷേധിച്ചു. ടോള്‍ പ്ലാസകളില്‍ ഇത് സാധാരണമാണെന്നും സൈന്യം പ്രതികരിച്ചു.

സംസ്ഥാനത്തെ പന്ത്രണ്ടിലേറെ ജില്ലകളില്‍ സൈനീക വിന്യാസം നടന്നിട്ടുണ്ടെന്ന് തൃണമുല്‍ കോണ്‍ഗ്രസ് എം. പി ദേരെക് ഒബ്രീന്‍ പറയുന്നു.

പശ്ചിമ ബംഗാളില്‍ സൈന്യത്തെ വിന്യസിപ്പിച്ചതില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റില്‍ നിന്നിറങ്ങാതെ മമത ബാനര്‍ജി

SUMMARY: The overnight drama at Nabanna - West Bengal's secretariat building - continues for over 10 hours now with Chief Minister locking herself up and refusing to leave the office until the presence of the Indian Army is removed from toll plazas across the state, with one being close to her office.

Keywords: National, Arvind Kejriwal, Mamata Banerjee
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia