ഹോട്ടല്‍ മുറിയില്‍ തീപിടുത്തം; മമതാ ബാനര്‍ജി അദ്ഭുതകരമായി രക്ഷപ്പെട്ടു

 


കൊല്‍ക്കത്ത: (www.kvartha.com 17.04.2014) ഹോട്ടല്‍ മുറിയില്‍ തീപിടിച്ചതിനെ തുടര്‍ന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അദ്ഭുതകരമായി രക്ഷപ്പെട്ടു. മാല്‍ഡ ജില്ലയിലെ നാരായണ്‍പൂരില്‍ മമത താമസിച്ചിരുന്ന സ്വകാര്യഹോട്ടലിലെ മുറിയിലായിരുന്നു തീപിടുത്തമുണ്ടായത്. തുടര്‍ന്ന് മമത ബഹളം വയ്ക്കുകയും അടുത്ത മുറിയിലുണ്ടായിരുന്ന സഹപ്രവര്‍ത്തകരും മമതയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്തുകയുമായിരുന്നു.

മുറിയിലെ എ.സി അമിതമായി ചൂടായതാണ് തീപിടുത്തത്തിന് കാരണമെന്ന് തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുരക്ഷാ വിഭാഗം കണ്ടെത്തി. മുറി ഭാഗികമായി കത്തി നശിച്ചു. മമതയെ ഹോട്ടലിലെ തന്നെ അടുത്തമുറിയിലേയ്ക്കാണ് ഇപ്പോള്‍ മാറ്റിയിരിന്നത്. വ്യാഴാഴ്ച രാത്രിയോടുകൂടിയാണ് സംഭവം. മാല്‍ഡയിലെ തിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ പങ്കെടുത്ത ശേഷമാണ് നാരായണ്‍പൂരിലെ വമ്പന്‍ ഹോട്ടലായ ഗോള്‍ഡന്‍ പാര്‍ക്കില്‍ മമതയും മറ്റ് ചില മന്ത്രിമാരും മുറിയെടുത്തത്.

ഹോട്ടല്‍ മുറിയില്‍ തീപിടുത്തം; മമതാ ബാനര്‍ജി അദ്ഭുതകരമായി രക്ഷപ്പെട്ടുമുഖ്യമന്ത്രി സുരക്ഷിതയാണെന്നും യാതൊരു അപകടവും സംഭവിച്ചിട്ടില്ലെന്നും പശ്ചിമബംഗാര്‍ ടൂറിസം മന്ത്രിയും ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ നാരായണന്‍ ചൗധരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹോട്ടലില്‍ ഈ അടുത്ത കാലത്തായി കേബിളുകളുടെ പണി നടന്നെന്നും അതിനിടയിലുണ്ടായ പാക പിഴയാണ് എ.സി ചൂടാകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മമത മാല്‍ഡയിലെത്തിയത്. മുറിയില്‍ തീ പടര്‍ന്നതുമായി ബന്ധപ്പെട്ട് ഹോട്ടല്‍ അധികൃതര്‍ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. സംഭവത്തില്‍ മാപ്പ് അപേക്ഷിക്കുന്നതായും ഹോട്ടലിലെ എല്ലാ വയറിംഗ് കണക്ഷനുകളും ഉടനടി പരിശോധിക്കാന്‍ ഏര്‍പ്പാടാക്കിയതായും ഹോട്ടല്‍ അധികൃതര്‍ മമതയെ അറിയിച്ചു.

Keywords: National, Lok sabha Election, West Bangal Chief Minister Mamata Banerjee narrow escape from fire break out in her hotel room Police, File FIR, Against Hotel, Safe
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia