പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യാസ് ചുഴലിക്കാറ്റ് അവലോകന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമതാ ബാനര്‍ജി; രാഷ്ട്രീയക്കളിയെന്ന് ബി ജെ പി
May 28, 2021, 17:15 IST
കൊല്‍ക്കത്ത: (www.kvartha.com 28.05.2021) പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യാസ് ചുഴലിക്കാറ്റ് അവലോകന യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച പടിഞ്ഞാറന്‍ മിഡ്നാപുരിലെ കാലായിക്കുണ്ടയിലാണ് അവലോകന യോഗം. ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറും ബിജെപി നേതാവ് സുവേന്ദു അധികാരിയും ഇറിഗേഷന്‍ മന്ത്രി സൗമെന്‍ മഹാപാത്രയും പങ്കെടുക്കും. സൗത്ത് 24 പര്‍ഗനാസ് ജില്ലയിലെ സാഗര്‍ ഐലന്‍ഡില്‍ മമതാ ബാനര്‍ജി തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
'യോഗത്തില്‍ പങ്കെടുക്കില്ല. കലായിക്കുണ്ടയില്‍ എത്താന്‍ 45 മിനിറ്റ് വേണം. ചുഴലിക്കാറ്റ് മൂലം ബംഗാളിലുണ്ടായ നാശനഷ്ടത്തെക്കുറിച്ച് പ്രാഥമിക റിപോര്‍ട് തയാറാക്കിയിട്ടുണ്ട്. അത് പ്രധാനമന്ത്രിക്കു സമര്‍പിക്കും' മമത പറഞ്ഞു. എന്നാല്‍ അവലോകനയോഗത്തിനു ശേഷം മമത പ്രധാനമന്ത്രിയുമായി 15 മിനിറ്റ് കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്ന് ചില ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബംഗാളിലെത്തുന്ന പ്രധാനമന്ത്രി ദുരന്ത മേഖലകളില്‍ വ്യോമനിരീക്ഷണം നടത്തും.
അതേസമയം അവലോകനയോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തതില്‍ വിമര്‍ശനവുമായി ബി ജെ പി രംഗത്തെത്തി. മമതാ ബാനര്‍ജി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണെന്നു ബിജെപി നേതാവ് അമിത് മാളവ്യ കുറ്റപ്പെടുത്തി. നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയോടു നേരിട്ട പരാജയം അവരെ ഇപ്പോഴും വേദനിപ്പിക്കുന്നുണ്ട്.
യോഗത്തില്‍ ഗവര്‍ണറും പ്രതിപക്ഷ നേതാവും ഉള്‍പെടെ പങ്കെടുക്കുമ്പോള്‍ മമത ഒഴിവാകുന്നത് രാഷ്ട്രീയ കളിയാണെന്നും അമിത് മാളവ്യ ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെ ഒഡിഷയിലെ ഭുവനേശ്വറിലെത്തിയ പ്രധാനമന്ത്രി ബാലസോര്‍, ഭദ്രക് ജില്ലകളില്‍ ദുരന്തമേഖലകളില്‍ വ്യോമനിരീക്ഷണം നടത്തി.
Keywords: Mamata Banerjee to Skip Review Meeting of Cyclone Yaas with PM Modi, BJP Calls it 'Petty Politics', Kolkota, News, Politics, Trending, Prime Minister, Meeting, Report, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.