കടുവയെ പോലെ ജീവിക്കുമെന്ന് മമത

 


കടുവയെ പോലെ ജീവിക്കുമെന്ന് മമത
കൊല്‍ക്കത്ത: ചില്ലറ വ്യാപാര രംഗത്ത് വിദേശനിക്ഷേപം അനുവദിച്ച് കൊണ്ട് കേന്ദ്രകത്തിലെ ന്യൂനപക്ഷ സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത് ധാര്‍മ്മികമായും ജനാധിപത്യപരമായും തെറ്റാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കേന്ദ്രസര്‍ക്കാരിനുളള പിന്തുണ പിന്‍വലിച്ചത് ശരിയായ തീരുമാനമാണ്. എനിക്ക് ആരെയും പേടിയില്ല. ജീവിക്കുന്നിടത്തോളം കാലം കടുവയെപ്പോലെ ജീവിക്കും- മമത പറഞ്ഞു.

വിദേശനിക്ഷേപത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം നടക്കുന്നതിനിടെയാണ് ന്യൂനപക്ഷ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങള്‍ക്കായുള്ള സമരമാണ് തൃണമൂല്‍ നടത്തുന്നത്. അതില്‍ ഞങ്ങള്‍ വിജയിക്കും- മമത പറഞ്ഞു.

കേന്ദ്ര നയത്തിനെതിരെ ഡല്‍ഹി ജന്തര്‍മന്ദിറില്‍ സെപ്റ്റംബര്‍ 30ന് പ്രകടനം നടത്താന്‍ ഡല്‍ഹി പൊലീസിന്റെ അനുമതി തേടിയിട്ടുണ്ടെന്നും മമത വ്യക്തമാക്കി.

keywords: Mamata Banerji, national, resignation, UPA, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia