Arrested | 'മൂര്‍ഖന്‍പാമ്പിനെ കുപ്പിയിലാക്കി കടത്താന്‍ ശ്രമം': ബംഗ്ലൂരു വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

 


ബംഗ്ലൂരു: (KVARTHA) മൂര്‍ഖന്‍പാമ്പിനെ കുപ്പിയിലാക്കി കടത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ യാത്രക്കാരന്‍ ബംഗ്ലൂരു വിമാനത്താവളത്തില്‍ പിടിയിലായി. ബാങ്കോക്കില്‍നിന്ന് കടത്തിയ മൂര്‍ഖന്‍ പാമ്പുമായി ബംഗ്ലൂരു സ്വദേശി പുരുഷോത്തം ആണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.

ബാഗ് പരിശോധിക്കുന്നതിനിടെ സി ഐ എസ് എഫ് ഉദ്യോഗസ്ഥരാണ് മൂര്‍ഖന്‍ പാമ്പിനെ കുപ്പിയിലടച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് ഇയാളെ പിടികൂടി വനം വകുപ്പിന് കൈമാറുകയായിരുന്നു. വിഷം ശേഖരിക്കാനാണ് പാമ്പിനെ കൊണ്ടുവന്നതെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

Arrested | 'മൂര്‍ഖന്‍പാമ്പിനെ കുപ്പിയിലാക്കി കടത്താന്‍ ശ്രമം': ബംഗ്ലൂരു വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

കഴിഞ്ഞ സെപ്റ്റംബറില്‍ സമാനമായ രീതിയില്‍ ബാങ്കോക്കില്‍നിന്ന് ബംഗ്ലൂരുവിലേക്ക് കടത്താന്‍ ശ്രമിച്ച പാമ്പുകളേയും മറ്റ് ജീവികളേയും പിടികൂടിയിരുന്നു. അന്ന് പിടിയിലായ സംഘവുമായി ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Keywords: Man arrested at Bengaluru Airport for attempting to smuggle cobra, Bengaluru, News, Cobra, Arrested, Airport, Forest Employees, Police, CISF, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia