താജ്‌മഹൽ സന്ദർശിക്കാൻ ടികെറ്റ് എടുക്കുന്നവർക്ക് 'പണി കൊടുത്ത' സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ; കബളിക്കപ്പെട്ടത് നൂറുകണക്കിന് പേർ

 


ന്യൂഡെല്‍ഹി:  (www.kvartha.com 22.01.2022) ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള ഓണ്‍ലൈന്‍ ടികെറ്റ് ബുകിംഗ് സുഗമമാക്കുന്നതിന് വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് നൂറുകണക്കിന് ആളുകളെ കബളിപ്പിച്ച സോഫ്റ്റ്‌വെയർ  എൻജിനീയറെ പൊലീസ് അറസ്റ്റ് ചെയ്തു. സന്ദീപ് ചന്ദ് എന്ന യുവാവാണ് പിടിയിലായത്. കോവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ട സന്ദീപ് പണത്തിനായാണ് വ്യാജ വെബ്സൈറ്റ് നിര്‍മിച്ചതെന്ന് പൊലീസ് പറഞ്ഞു.
  
താജ്‌മഹൽ സന്ദർശിക്കാൻ ടികെറ്റ് എടുക്കുന്നവർക്ക് 'പണി കൊടുത്ത' സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ; കബളിക്കപ്പെട്ടത് നൂറുകണക്കിന് പേർ


ചരിത്രസ്മാരകങ്ങള്‍ക്കായി ഓണ്‍ലൈനായി ടികെറ്റ് ബുക് ചെയ്യുമ്പോള്‍ നിരവധി പേര്‍ കബളിപ്പിക്കപ്പെടുന്നതായി സാംസ്‌കാരിക മന്ത്രാലയത്തിലെ ആര്‍കിയോളജികല്‍ സര്‍വേ ഓഫ് ഇൻഡ്യ  ഡയറക്ടര്‍ ജനറലില്‍ നിന്ന് പരാതി പൊലീസിന് പരാതി ലഭിച്ചിരുന്നു. താജ്മഹല്‍ സന്ദര്‍ശിക്കാനുള്ള ടികെറ്റ് www(dot)agramonuments(dot)in എന്ന വെബ്‌സൈറ്റ് വഴി ഒരാള്‍ ബുക് ചെയ്തു. പക്ഷെ, ടികെറ്റ് ജനറേറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല, അകൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്തു. ഇയാളുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

'അന്വേഷണത്തിനിടയില്‍, www(dot)agramonumnts(dot)in എന്ന വെബ്സൈറ്റിന്റെ റെജിസ്ട്രന്റിന്റെയും ഉപയോക്താവിന്റെയും സാങ്കേതിക വിശദാംശങ്ങള്‍ ശേഖരിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ആരോപണവിധേയനായ വ്യക്തിയെ നിരീക്ഷിച്ചു. പ്രതി ഇടയ്ക്കിടെ സ്ഥലം മാറിയിരുന്നു. ഒടുവില്‍ സന്ദീപ് ചന്ദിനെ ഉത്തരാഖണ്ഡിലെ ചമ്പാവത്തില്‍ നിന്ന് പിടികൂടുകയായിരുന്നു' - ക്രൈം സ്പെഷ്യല്‍ സി പി ദേവേഷ് ചന്ദ്ര ശ്രീവാസ്തവ പ്രസ്താവനയില്‍ പറഞ്ഞു.

Keywords:  India, News, National, New Delhi, Taj Mahal, Ticket, Software, Engineers, Arrested, Police, Man arrested for creating fake website, selling Taj Mahal tickets and defrauding many

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia