വികലാംഗയായ 16കാരിയെ അയല്‍വാസി പീഡിപ്പിച്ചെന്ന കേസില്‍ പ്രതി അറസ്റ്റില്‍
Apr 4, 2022, 15:20 IST
ന്യൂഡെല്‍ഹി: (www.kvartha.com 04.04.2022) വികലാംഗയായ പെണ്‍കുട്ടിയെ അയല്‍വാസി പീഡിപ്പിച്ചെന്ന കേസില്‍ പ്രതി അറസ്റ്റില്‍. വടക്കുപടിഞ്ഞാറന്‍ ഡെല്‍ഹിയിലെ മഹേന്ദ്ര പാര്‍ക് ഏരിയയില്‍ ശനിയാഴ്ചയാണ് വികലാംഗയായ 16 കാരി പീഡനത്തിനിരയായത്. സംഭവത്തില്‍ സരായ് പിപാല് തലയിലെ ചേരിയില്‍ താമസിക്കുന്ന പ്രതിയാണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
മകള്‍ ബലാത്സംഗത്തിനിരയായെന്ന് കാട്ടി ശനിയാഴ്ച രാത്രി 8.40 ന് മഹേന്ദ്ര പാര്‍ക് പൊലീസ് സ്റ്റേഷനിലേക്ക് മാതാവിന്റെ ഫോണ്‍ കോള്‍ വരികയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചു. തുടര്‍ നടപടികള്‍ തുടരുകയാണെന്ന് ഡെല്‍ഹി പൊലീസ് ഞായറാഴ്ച ഔദ്യോഗിക ട്വിറ്റെര്‍ ഹാന്‍ഡില്‍ വഴി അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ പൊലീസ് ഡെപ്യൂടി കമിഷണര്‍ (ഡിസിപി) ഉഷാ രംഗ്നാനിയും ഇക്കാര്യം സ്ഥിരീകരിച്ചു.
പെണ്‍കുട്ടിയുടെ കുടിലിന് സമീപമുള്ള ഒഴിഞ്ഞ സ്ഥലത്ത് വെച്ചാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. സംഭവം ആരോടും പറയരുതെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ മകളോട് അമ്മ കാര്യങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.
പ്രതികള്‍ക്കെതിരെ ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 376 (ബലാത്സംഗം), കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള സംരക്ഷണ (പോക്സോ) നിയമത്തിലെ പ്രസക്തമായ വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
പ്രതി വസ്ത്ര വില്പനക്കാരനാണ്. ഇരയുടെ പിതാവ് മാര്‍കറ്റില്‍ ജോലി ചെയ്യുകയും അമ്മ വീട്ടമ്മയുമാണെന്ന് പൊലീസ് പറഞ്ഞു.
Keywords: Man arrested for Molesting disabled girl in NW Delhi, New Delhi, News, Molestation, Complaint, Police, Arrested, Accused, Girl, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.