ഫേസ്ബുക്കില്‍ പള്ളിക്കുമുകളില്‍ ഹനുമാന്‍ ചിത്രം; യുവാവ് അറസ്റ്റില്‍

 


ഫേസ്ബുക്കില്‍ പള്ളിക്കുമുകളില്‍ ഹനുമാന്‍ ചിത്രം; യുവാവ് അറസ്റ്റില്‍
റൂര്‍ക്കല: മുസ്ലിം പള്ളിക്കു മുകളില്‍ ഹനുമാന്‍ ഇരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ റൂര്‍ക്കലയിലെ പിന്‍സാഹു എന്ന 20 കാരനാണ് അറസ്റ്റിലായത്.

കഴിഞ്ഞ ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് ദിനത്തിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിന്‍സാഹു കുടുങ്ങിയത്. ഐ.ടി. വകുപ്പിനൊപ്പം, മത സ്പര്‍ദയുണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമം നടത്തിയതിന് ഐ.പി.സി. പ്രകാരമുള്ള വിവിധ വകുപ്പുകളും പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്ത്.

Keywords : Facebook, Masjid, Photo, Youth, Police, Case, Arrest, Hanuman, Babary Day, Dec-6, IT act, I.P.C, Roorkala, Pinsau, National, Malayalam News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia