മകളുടെ മുഖത്ത് ആസിഡ് ഒഴിച്ചയാള്‍ അറസ്റ്റില്‍

 


മകളുടെ മുഖത്ത് ആസിഡ് ഒഴിച്ചയാള്‍ അറസ്റ്റില്‍
റെവാരി: മകള്‍ ഉള്‍പ്പെടെ മൂന്ന്‌ പേരുടെ മുഖത്ത്‌ ആസിഡ് ഒഴിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ലാല്‍ സിംഗ് എന്നയാളാണ്‌ അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.

മകള്‍ ഹേമലത (26)യുടേയും മറ്റ് രണ്ട് പേരുടേയും മുഖത്താണ്‌ ലാല്‍ സിംഗ് ആസിഡ് ഒഴിച്ചത്. ലാല്‍ സിംഗിനെ വെള്ളിയാഴ്ച ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയും ഇയാളെ 14 ദിവസത്തേയ്ക്ക് കോടതി റിമാന്റ് ചെയ്യുകയും ചെയ്തു. 

ആസിഡ് ആക്രമണത്തില്‍ പൊള്ളലേറ്റ മൂന്ന്‌ പേരേയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന്‌ പേരും അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. ഹേമലതയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ലാല്‍ സിംഗ് അടക്കം നാലുപേര്‍ക്കെതിരെ പോലീസ് കേസെടുക്കുകയായിരുന്നു. ആസിഡ് ആക്രമണത്തിനുപിന്നിലെ കാരണം വ്യക്തമല്ല.

English Summery
Rewari: A man has been arrested for allegedly throwing acid on his daughter's face here, police said on Friday. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia