ഈ ഹോബി അല്പം കടന്നു പോയി; ഹോണ്ട ആക്ടീവ തെരഞ്ഞു പിടിച്ച് മോഷ്ടിക്കുന്ന കള്ളന് ഒടുവില്‍ പിടിയിലായി
Jul 13, 2015, 23:15 IST
മോഷ്ടിച്ച 61 വാഹനങ്ങളില്‍ 35 എണ്ണവും ഹോണ്ട ആക്ടീവ സ്കൂട്ടറുകളാണ്. മോഷ്ടിച്ച വാഹനങ്ങള്‍ ബംഗളൂരുവിലെ വിവിധ ഗ്രാമങ്ങളില്‍ വിറ്റതായി പ്രതി എസ്.ഹിദായത് (47) പറഞ്ഞു.
കഴിഞ്ഞ പതിനഞ്ചു മാസത്തിനിടെ 35 ആക്ടീവ സ്കൂട്ടറുകള് ഉള്‍പ്പെടെ 61 ഇരിചക്ര വാഹനങ്ങള്‍ പ്രതി മോഷ്ടിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രോഹിണി കടോച്ച് പറഞ്ഞു. ഡ്യൂപ്ലിക്കെറ്റ് താക്കോലുകള്‍ ഉപയോഗിച്ചാണ് ഇയാള്‍ വാഹനങ്ങള്‍ മോഷ്ടിച്ചിരുന്നത്. ഹോണ്ട ആക്ടീവ സ്കൂട്ടറുകളാണ് ഇയാള്‍ കൂടുതലായി മോഷ്ടിച്ചിരുന്നത്.
ഒരു ദിവസം രാത്രിയില്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം മോഷ്ടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു കടയുടമ അറിയിച്ചത് പ്രകാരമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ നിരവധി മോഷണങ്ങള്‍ നടത്തിയതായി പ്രതി സമ്മതിച്ചു. വാഹനത്തിന് രേഖകളില്ലാതിരുന്നതിനാല്‍ വില കുറച്ചാണ് ഇയാള്‍ വാഹനങ്ങള്‍ വിറ്റിരുന്നതെന്ന് പോലീസ് പറഞ്ഞു.
SUMMARY: Police arrested a man who stolen two wheelers especially Honda Activa scooters. He has stoles 61 vehicles worth rupees 20 lakhs.
Keywords: Thief, Honda Activa, Bengaluru, Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.