അന്യപുരുഷനുമായി ഫോണില്‍ സംസാരിച്ചതിന് ഭാര്യയുടെ മുഖം ബ്ലേഡുകൊണ്ട് കീറി

 


മുംബൈ: (www.kvartha.com 09/05/2015) ഭാര്യ അന്യപുരുഷനുമായി ഫോണില്‍ സംസാരിച്ചതില്‍ കുപിതനായ ഭര്‍ത്താവ് ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ചു. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. ബിവാന്‍ഡിയ്ക്ക് സമീപമുള്ള ബസ്സ്റ്റാന്റിലാണ് സംഭവം.

ഇരുപത്തഞ്ചുകാരിയായ യുവതിയാണ് ഭര്‍ത്താവിന്റെ ക്രൂരമായ ആക്രമണത്തിനിരയായത്. മുഖത്തും മറ്റുശരീരഭാഗങ്ങളിലും ബ്ലേഡുകൊണ്ടുള്ള മാരകമായ മുറിവേറ്റ യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ഇരുവരുടെയും പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ് :  ഭാര്യയെ അനാവശ്യമായി സംശയിച്ചിരുന്ന യുവാവ് അവരുമായി വഴക്കടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്നത് പതിവാണ്. ദമ്പതികള്‍ക്ക് മൂന്നുവയസുള്ള മകളുമുണ്ട്. സംഭവദിവസം മകളെ സ്‌കൂളില്‍ചേര്‍ക്കാന്‍ പോകുന്നതിനിടെ ഇരുവരും ബസ് കാത്തു നില്‍ക്കുകയായിരുന്നു. ഇതിനിടെ  ഭാര്യ മറ്റൊരാളുമായി ഫോണില്‍ സംസാരിക്കുന്നത് യുവാവ് കണ്ടു. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ ചോദ്യം ചെയ്തു.

വിളിച്ചയാളുടെ പേര് പറയാന്‍  നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ യുവതി അക്കാര്യം വെളിപ്പെടുത്താന്‍ തയ്യാറായില്ല. ഒടുവില്‍ ഇക്കാര്യത്തെ ചൊല്ലി ഇരുവരും നടുറോഡില്‍ വെച്ച് ബഹളമുണ്ടാക്കി. ഒടുവില്‍ കലഹം മൂത്തതോടെ അരിശം പിടിച്ച യുവാവ്  ബാഗിലുണ്ടായിരുന്ന ബ്ലേഡ് എടുത്ത് ഭാര്യയെ ആക്രമിക്കുകയായിരുന്നു. വേദനകൊണ്ട് നിലവിളിച്ച ഭാര്യയെ ഓടിയെത്തിയവരാണ് ആശുപത്രിയിലെത്തിച്ചത്. യുവാവിനെ കൈകാര്യം ചെയ്തശേഷം പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ യുവാവിനെതിരെ കേസെടുത്ത പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
അന്യപുരുഷനുമായി ഫോണില്‍ സംസാരിച്ചതിന് ഭാര്യയുടെ മുഖം ബ്ലേഡുകൊണ്ട് കീറി

Also Read: 
കീഴൂര്‍ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം കൊള്ളയടിക്കാന്‍ ശ്രമം; ഹോട്ടല്‍ ഉടമയെ ബാത്ത്‌റൂമില്‍ പൂട്ടിയിട്ട് പണവും മൊബൈലും കവര്‍ന്നു

Keywords:  Man attacks wife with blade for talking over phone with lover in Bhiwandi , Mumbai, Police, Treatment, Hospital, Daughter, School, Case, Arrest, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia