IndiGo Passenger | പ്രകോപിപ്പിച്ചത് ഹണിമൂണ്‍ യാത്ര 13 മണിക്കൂര്‍ വൈകിയത്; വിമാനം പുറപ്പെടാന്‍ താമസിച്ചതില്‍ പ്രതിഷേധിച്ച് പൈലറ്റിനെ മര്‍ദിച്ചെന്ന സംഭവത്തില്‍ പ്രതികരണവുമായി യാത്രക്കാരന്‍
Jan 16, 2024, 14:38 IST
ന്യൂഡെല്‍ഹി: (KVARTHA) മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം പുറപ്പെടാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് പൈലറ്റിനെ മര്‍ദിച്ചെന്ന സംഭവത്തില്‍ പ്രതികരണവുമായി യാത്രക്കാരന്‍.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഡെല്‍ഹിയില്‍ നിന്ന് ഞായറാഴ്ച രാവിലെ 7.40-ന് പുറപ്പെടേണ്ട വിമാനമാണ് മോശം കാലാവസ്ഥയെത്തുടര്‍ന്ന് 13 മണിക്കൂറോളം വൈകിയത്. ഇതിന് പിന്നാലെയാണ് സാഹില്‍ കതാരിയ സഹപൈലറ്റ് അനൂപ് കുമാറിനെ മര്‍ദിച്ചത്. ഇയാളെ വിമാനത്തില്‍ നിന്നിറക്കിയശേഷം അറസ്റ്റു ചെയ്തു പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.
വിമാനം വൈകുമെന്ന വിവരം പൈലറ്റ് അനൗണ്‍സ് ചെയ്യുന്നതിനിടെയാണ് സാഹില്‍ എഴുന്നേറ്റുചെന്ന് ആക്രമിച്ചത്. മറ്റു ജീവനക്കാര്‍ ഇയാളെ തടയുകയായിരുന്നു. ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരന്റെ പേരില്‍ പരാതി നല്‍കിയതായി ഇന്‍ഡിഗോ അറിയിച്ചു.
സംഭവത്തിന് പിന്നാലെ യാത്രക്കാരെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയും യാത്രക്കാര്‍ പ്രകോപിതരായിരുന്നു. ടേകോഫിനായി വിമാനത്തില്‍ പ്രവേശിപ്പിക്കുന്ന യാത്രക്കാരെ വിമാനം റദ്ദാക്കിയാല്‍ മാത്രമാണ് പുറത്തിറക്കുക. വിമാനം റദ്ദാക്കിയതായി പ്രഖ്യാപിച്ച് യാത്രക്കാരെ പുറത്തിറക്കണമെങ്കില്‍ ഒട്ടേറെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്- എന്നും പൊലീസ് പറഞ്ഞു.
തങ്ങള്‍ ഹണിമൂണിന് പോകുകയായിരുന്നുവെന്നും ഈ യാത്ര 13 മണിക്കൂര്‍ വൈകിയതിനാലാണ് താന്‍ അപമര്യാദയായി പെരുമാറിയതെന്നുമാണ് യാത്രക്കാരന്‍ മൊഴി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. മര്‍ദിച്ച സാഹില്‍ കതാരിയ എന്ന യാത്രക്കാരനെ പൊലീസ് പിടികൂടി അറസ്റ്റുചെയ്തിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഡെല്‍ഹിയില്‍ നിന്ന് ഞായറാഴ്ച രാവിലെ 7.40-ന് പുറപ്പെടേണ്ട വിമാനമാണ് മോശം കാലാവസ്ഥയെത്തുടര്‍ന്ന് 13 മണിക്കൂറോളം വൈകിയത്. ഇതിന് പിന്നാലെയാണ് സാഹില്‍ കതാരിയ സഹപൈലറ്റ് അനൂപ് കുമാറിനെ മര്‍ദിച്ചത്. ഇയാളെ വിമാനത്തില്‍ നിന്നിറക്കിയശേഷം അറസ്റ്റു ചെയ്തു പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.
വിമാനം വൈകുമെന്ന വിവരം പൈലറ്റ് അനൗണ്‍സ് ചെയ്യുന്നതിനിടെയാണ് സാഹില്‍ എഴുന്നേറ്റുചെന്ന് ആക്രമിച്ചത്. മറ്റു ജീവനക്കാര്‍ ഇയാളെ തടയുകയായിരുന്നു. ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരന്റെ പേരില്‍ പരാതി നല്‍കിയതായി ഇന്‍ഡിഗോ അറിയിച്ചു.
സംഭവത്തിന് പിന്നാലെ യാത്രക്കാരെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയും യാത്രക്കാര്‍ പ്രകോപിതരായിരുന്നു. ടേകോഫിനായി വിമാനത്തില്‍ പ്രവേശിപ്പിക്കുന്ന യാത്രക്കാരെ വിമാനം റദ്ദാക്കിയാല്‍ മാത്രമാണ് പുറത്തിറക്കുക. വിമാനം റദ്ദാക്കിയതായി പ്രഖ്യാപിച്ച് യാത്രക്കാരെ പുറത്തിറക്കണമെങ്കില്‍ ഒട്ടേറെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്- എന്നും പൊലീസ് പറഞ്ഞു.
Keywords: Man blames IndiGo's ‘tired’ pilot for wife's flight delay, airline responds, New Delhi, News, IndiGo Flight, Pilot, Attack, Passenger, Social Media, Video, Arrest, National News.While announcing delays due to dense fog, a passenger assaulted the pilot of an IndiGo flight from Delhi to Goa.pic.twitter.com/T0BfMsEf8O
— Reetesh Pal 🇮🇳 (@PalsSkit) January 16, 2024
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.