Booked | ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി; മധ്യവയസ്‌കന്‍ അറസ്റ്റില്‍
Jul 28, 2023, 12:15 IST
ന്യൂഡെല്‍ഹി: (www.kvartha.com) യാത്രയ്ക്കിടെ ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മധ്യവയസ്‌കന്‍ പിടിയില്‍. സഹയാത്രികനായ രോഹിത് ശ്രീവാസ്തവ (47) എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു.
ഇന്‍ഡിഗോയുടെ ഡെല്‍ഹി-മുംബൈ വിമാനത്തില്‍ ജൂലൈ 26 ബുധനാഴ്ചയായിരുന്നു സംഭവം. പ്രതിക്കെതിരെ ഐപിസി 354, 354 (എ) വകുപ്പുകള്‍ പ്രകാരം സഹാര്‍ പൊലീസാണ് എഫ്ഐആര്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
Keywords: News, National, National-News, Man, Booked, Molestation, Woman, Passenger, IndiGo Flight, Man Booked For Molesting Woman Passenger On IndiGo Flight.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.