കമിതാക്കളുടെ ആ വഴക്കിനൊടുവില്‍ സംഭവിച്ചത് വന്‍ ദുരന്തം; കാമുകി വെന്തുരുകി, കാമുകന്‍ ജീവനൊടുക്കി

 


ബദായൂം: (www.kvartha.com 13/07/2015) കമിതാക്കളുടെ ആ വഴക്കിനൊടുവില്‍ സംഭവിച്ചത് വന്‍ ദുരന്തം. കാമുകി വെന്തുരുകി, കാമുകന്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ബദായൂം ജില്ലയിലാണ് സംഭവം. കമിതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിനിടെയുണ്ടായ വഴക്കിനിടെ കാമുകന്‍ കാമുകിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു.

തുടര്‍ന്ന് കാമുകന്‍ ആത്മഹത്യ ചെയ്തു. ആസിഡ് ആക്രമണത്തില്‍ 50 ശതമാനത്തോളം പൊള്ളലേറ്റ
ഡിഗ്രി വിദ്യാര്‍ഥിനിയായ കാമുകി ഇപ്പോള്‍ ബറൈലി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സിയിലാണ്. 28കാരനായ രജ്‌നീഷ് യാദവാണ് കാമുകിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഒരു സ്വകാര്യ ആശുപത്രിയിലെ കമ്പൗണ്ടറാണ് രജ്‌നീഷ്. ഇയാളുടെ വീട്ടില്‍ വച്ചാണ് ആസിഡ് ആക്രമണം നടന്നത്.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാമുകനെത്തേടി വീട്ടിലെത്തിയ പോലീസാണ് രജ്‌നീഷിനെ ആത്മഹത്യ ചെയ്ത നിലയില്‍ കാണുന്നത്. സള്‍ഫേറ്റ് ഗുളികകള്‍ കഴിച്ചാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.
കമിതാക്കളുടെ ആ വഴക്കിനൊടുവില്‍ സംഭവിച്ചത് വന്‍ ദുരന്തം; കാമുകി വെന്തുരുകി, കാമുകന്‍ ജീവനൊടുക്കി


Keywords:  Man commits suicide after throwing acid on 'lover' in UP, Treatment, Medical College, Hospital, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia