Viral | എന്തൊരു ഗതികേട്! തിരക്കുപിടിച്ച ട്രെയിനിൽ പുതപ്പുകൊണ്ട് ഊഞ്ഞാൽ ഉണ്ടാക്കി ഉറങ്ങി യുവാവ്; വൈറലായി വീഡിയോ


● തിരക്കേറിയ ഇന്ത്യൻ ട്രെയിനുകളിലെ സാധാരണ കാഴ്ചയാണ് സീറ്റ് ലഭിക്കാത്തത്.
● നിരവധി ആളുകൾ ഈ 'സർഗാത്മകത'യെ പ്രശംസിച്ചു.
● വീഡിയോ ഇതിനോടകം 15 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
ന്യൂഡൽഹി: (KVARTHA) ഇന്ത്യയിൽ ആളുകൾ തിങ്ങിനിറഞ്ഞു യാത്ര ചെയ്യുന്ന ട്രെയിനുകൾ ഒരു പുതിയ കാഴ്ചയല്ല. ഭൂരിഭാഗം ആളുകളും ദീർഘദൂര യാത്രകൾക്ക് ട്രെയിൻ സർവീസുകളെ ആശ്രയിക്കുന്നതുകൊണ്ടുതന്നെയാണ് ഇങ്ങനെയുള്ള കാഴ്ചകൾക്ക് സാക്ഷിയാകേണ്ടിവരുന്നത്. എന്നാൽ ഇതുമായി ബന്ധപെട്ട് യാത്രക്കാരുടെ ഭാഗത്തുനിന്നും പരാതികളും കടുത്ത വിമർശനങ്ങളും ഉയരാറുണ്ട്, എന്നിരുന്നാലും അധികൃതർ ഈ കാര്യങ്ങളിൽ വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കാറില്ലെന്ന് പലരും വിമർശിക്കാറുണ്ട്.
തിരക്കുപിടിച്ച ട്രെയിനുകൾ പലപ്പോഴും യാത്രക്കാർക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകാറുണ്ട്. സീറ്റുകളുടെ അഭാവം മാത്രമല്ല ദിവസങ്ങൾ നീണ്ട യാത്രയിൽ ഉറങ്ങാൻ പോലും സ്ഥലമില്ലാത്ത അവസ്ഥയാണ്. ഏതായാലും ഇക്കാര്യങ്ങൾ വീണ്ടും വീണ്ടും ഓർപ്പിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. ആളുകൾ നിൽക്കാൻ പോലും ബുദ്ധിമുട്ടുന്ന ട്രെയിനിൽ ഒരാൾ ഊഞ്ഞാൽ കെട്ടി ഉറങ്ങുന്ന വീഡിയോയാണ് ഇൻ്റർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്നത്.
തലയിൽ ഉദിച്ച ഈ അസാധ്യ ബുദ്ധി കൊണ്ട് അയാൾ സ്വന്തമായി കിടക്കാൻ ഒരിടം ഉണ്ടാക്കുകയാണ്. വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ആളുകൾ ഇതിനെ ഒരു മികച്ച ആശയം എന്നാണ് വിശേഷിപ്പിച്ചത്. നിൽക്കാൻ പോലും ഇടമില്ലാതെ തീവണ്ടിയുടെ സ്ലീപ്പർ കോച്ചിൻ്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. വീഡിയോയിൽ ഒരു സീറ്റിൽ നാലോ അഞ്ചോ പേർ ഇരിക്കുന്നതാണ് കാണുന്നത്.
ട്രെയിനിലെ തിരക്ക് കാരണം ആളുകൾ തറയിൽ പോലും ഉറങ്ങുന്നു. ഇവയ്‌ക്കെല്ലാം ഇടയിൽ ഒരാൾ ഉറങ്ങാൻ ബുദ്ധിപരമായ ഒരു നീക്കം നടത്തുകയാണ്. തുടർന്ന് എതിർവശത്തുള്ള രണ്ട് മുകളിലെ ബർത്തുകളിൽ ഒരു ബെഡ്ഷീറ്റ് കെട്ടി, തനിക്കായി ഒരു ഊഞ്ഞാൽ ഉണ്ടാക്കി അതിൽ സുഖമായി ഇയാൾ ഉറങ്ങുന്നു. 'പായൽ' എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് 'ഇന്ത്യയിൽ കഴിവിന് ഒരു കുറവുമില്ല. ഇവിടുത്തെ ആളുകൾ അടിപൊളിയാണ്' എന്ന തലക്കെട്ടോടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
India me talent ki kami nhi hai.............
— Payal ❣️ (@Chalbe__) September 25, 2024
Gajab ke log hai yarr.... 🤣🤣😂😂😂😂 pic.twitter.com/NyQxor0k7I
നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോ ഇതിനോടകം 15 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. നിരവധി ആളുകളാണ് വീഡിയോയ്ക്ക് രസകരമായ കമന്റുകളുമായി രംഗത്തെത്തിയത്. ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു, 'തീർച്ചയായും ശരിയാണ്! ഇന്ത്യയിൽ പ്രതിഭകളുടെ കാര്യത്തിൽ ഒരു കുറവുമില്ല. എല്ലായിടത്തും അവരുടെ കഴിവുകളും സർഗ്ഗാത്മകതയും കൊണ്ട് എല്ലാവരെയും വിസ്മയിപ്പിക്കുന്ന അത്ഭുതകരമായ ആളുകൾ ഉണ്ട്'. മറ്റൊരു ഉപയോക്താവ്, 'ഞങ്ങൾ ഇന്ത്യക്കാർ ഞങ്ങളുടെ ജുഗാഡു ആശയങ്ങൾക്ക് പ്രശസ്തരാണ്' എന്ന് എഴുതി. 'നമ്മുടെ രാജ്യം പ്രതിഭകളാൽ നിറഞ്ഞിരിക്കുന്നു, അത് പ്രദർശിപ്പിക്കേണ്ടതുണ്ട്', മറ്റൊരാൾ കുറിച്ചു.
#IndianTrains #ViralVideo #Innovation #Travel #India #Hammock #Juggad