സ്വപ്നത്തില്‍ ദേവി പ്രത്യക്ഷപ്പെട്ട് അരുള്‍ ചെയ്തു! കൊറോണയെ തുരത്താന്‍ അമ്പലത്തിലെത്തി ബ്ലേഡ് കൊണ്ട് നാവ് മുറിച്ച 20കാരന്‍ യുവാവ് രക്തം വാര്‍ന്ന് ബോധരഹിതനായി; അന്ധ വിശ്വാസം പിന്തുടരരുതെന്ന് ബിഎസ്എഫ്

 


ഭോപ്പാല്‍: (www.kvartha.com 19.04.2020) കൊറോണ വൈറസിനെ തുടച്ച് നീക്കാന്‍ അമ്പലത്തിലെത്തി സ്വന്തം നാവ് മുറിച്ച യുവാവ് ബോധരഹിതനായി. മധ്യപ്രദേശിലെ മൊറേന ജില്ലക്കാരനായ വിവേക് ശര്‍മ(20)യാണ് വൈറസിനെ തുരത്താന്‍ നാവ് ബ്ലേയിഡ് കൊണ്ട് മുറിച്ചത്. കഴിഞ്ഞ പതിനഞ്ച് മാസങ്ങളായി ഗുജറാത്തിലെ സുയ്ഗാമിലെ ഭവാനി മാത അമ്പലത്തില്‍ ജോലി ചെയ്ത് വരുകയായിരുന്നു വിവേക്.

സ്വപ്നത്തില്‍ ദേവി പ്രത്യക്ഷപ്പെട്ട് അരുള്‍ ചെയ്തു! കൊറോണയെ തുരത്താന്‍ അമ്പലത്തിലെത്തി ബ്ലേഡ് കൊണ്ട് നാവ് മുറിച്ച 20കാരന്‍ യുവാവ് രക്തം വാര്‍ന്ന് ബോധരഹിതനായി; അന്ധ വിശ്വാസം പിന്തുടരരുതെന്ന് ബിഎസ്എഫ്

സ്വപ്നത്തില്‍ ദേവി പ്രത്യക്ഷപ്പെടുകയും നാവ് മുറിച്ച് കളഞ്ഞാല്‍ തന്റെ ഗ്രാമത്തില്‍ നിന്ന് കൊറോണ വൈറസിനെ തുടച്ച് നീക്കാന്‍ കഴിയുമെന്ന് അരുള്‍ ചെയ്തതായി യുവാവ് പറയുന്നു. തുടര്‍ന്ന് ഇയാള്‍ ഗുജറാത്തിലെ നടേശ്വരി മാതാ അമ്പലത്തിലെത്തി നാവ് മുറിക്കുകയായിരുന്നു.

എന്നാല്‍ കുടിയേറ്റ തൊഴിലാളിയായ ശര്‍മ്മ ലോക് ഡൗണ്‍ കാലത്ത് വിഷാദത്തിലായതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇയാള്‍ ജോലി ചെയ്തിരുന്ന അമ്പലത്തില്‍ നിന്നും മാറി 14 കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു അമ്പലത്തില്‍ നിന്നുമാണ് ഇയാളെ കണ്ടെത്തിയത്. മുറിച്ച നാവ് ഇയാളുടെ കൈയില്‍ പിടിച്ച നിലയിലായിരുന്നു തങ്ങള്‍ എത്തുമ്പോള്‍ എന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എച്ച് ഡി പാര്‍മര്‍ പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് അമിത രക്തസ്രാവം ഉണ്ടാവുകയും ബോധരഹിതനായ ഇയാളെ ബി എസ് എഫ് അംഗങ്ങള്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. ഇത്തരം അന്ധവിശ്വാസങ്ങള്‍ പിന്തുടരരുതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സാമൂഹിക അകലം പാലിച്ചും മാസ്‌ക്കുകള്‍ ധരിച്ചും രോഗത്തെ തുരത്താമെന്നും ബി എസ് എഫ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

Keywords:  News, National, Corona, Virus, Tongue, Temple, Police, Press meet, Man cuts his tongue for eradicating corona virus from him village
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia