Virat Kohli | ആരാധന മൂത്ത് മൈതാനത്ത് കടന്നുകയറി കാലില്‍ വീണ യുവാവിനെ കെട്ടിപ്പിടിച്ച് വിരാട് കോഹ് ലി
Jan 15, 2024, 20:06 IST
ഇന്‍ഡോര്‍: (KVARTHA) ഇന്‍ഡോറില്‍ നടന്ന ഇന്‍ഡ്യ അഫ്ഗാനിസ്താന്‍ രണ്ടാം ട്വന്റി20 മത്സരത്തിനിടെ വിരാട് കോഹ് ലിയോടുള്ള ആരാധന മൂത്ത് മൈതാനത്തേക്ക് കടന്നുകയറി, താരത്തെ കെട്ടിപ്പിടിച്ച് യുവാവ്. എല്ലാ നിയന്ത്രണങ്ങളും മറികടന്നാണ് തന്റെ ഇഷ്ടതാരത്തെ ഒന്നു കാണാന്‍ ആരാധകന്‍ മൈതാനത്ത് കയറിയത്.
തുടര്‍ന്ന് വിരാട് കോഹ് ലിയുടെ കാലില്‍തൊട്ട് അനുഗ്രഹം വാങ്ങിയ യുവാവ് താരത്തെ കെട്ടിപ്പിടിക്കുകയും ചെയ്തു. പിന്നാലെ പാഞ്ഞെത്തിയ സുരക്ഷാ ഉദ്യോഗസ്ഥരിലൊരാള്‍ യുവാവിനെ പൊക്കിയെടുത്താണ് അവിടെ നിന്നും കൊണ്ടുപോയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
പ്രശ്‌നമൊന്നുമില്ലെന്ന് കോഹ് ലി സുരക്ഷാ ഉദ്യോഗസ്ഥനോട് പറയുന്നതും വീഡിയോയിലുണ്ട്. യുവാവിനെ പിന്നീട് തുകോഗഞ്ച് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. സുരക്ഷാ വീഴ്ച സംഭവിച്ചതിനാല്‍ ിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പരിശോധനില്‍ യുവാവിന്റെ കയ്യില്‍ ടികറ്റ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഗാലറിയിലെ ഇരുമ്പു മതില്‍ ചാടിക്കടന്നാണ് യുവാവ് മൈതാനത്തെത്തിയത്.
14 മാസത്തിനു ശേഷമാണ് കോഹ് ലി രാജ്യാന്തര ട്വന്റി20 ക്രികറ്റിലേക്കു മടങ്ങിയെത്തിയത്. 2022 ല്‍ ട്വന്റി20 ലോകകപ്പിലായിരുന്നു താരം അവസാനമായി കളിച്ചത്. വരവ് ഒട്ടും മോശമാക്കിയുമില്ല. 16 പന്തുകള്‍ നേരിട്ട കോഹ് ലി 29 റണ്‍സെടുത്താണ് പുറത്തായത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ പൂജ്യത്തിനു പുറത്തായതോടെ യശസ്വി ജയ്‌സ്വാളിനൊപ്പം ചേര്‍ന്ന് 57 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് താരത്തിന്റെ മടക്കം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്താന്‍ 20 ഓവറില്‍ 172 റണ്‍സാണ് നേടിയത്. 35 പന്തുകളില്‍നിന്ന് 57 റണ്‍സെടുത്ത ഗുല്‍ബദിന്‍ നായിബാണ് അഫ്ഗാനിസ്താന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിങ്ങില്‍ 15.4 ഓവറില്‍ നാലു വികറ്റ് നഷ്ടത്തില്‍ ഇന്‍ഡ്യ ലക്ഷ്യത്തിലെത്തി. ആറു വികറ്റ് വിജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്‍ഡ്യ സ്വന്തമാക്കി. 26 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്‍ഡ്യയുടെ വിജയം.

Keywords: Man detained for breaching security and hugging Virat Kohli during T20 match, Indore, News, Virat Kohli, T20 Match, Security, Social Media, Video, Police, National News.A fan touched Virat Kohli's feet and hugged him. He told to security to be gentle with fan.
— CricketMAN2 (@ImTanujSingh) January 15, 2024
- King Kohli is everyone's favourite, The Global Icon! 🐐 pic.twitter.com/38F5zwHLYK
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.