ദേശീയ പതാകയും കയ്യിലേന്തി 'സില്‍വര്‍ ഗാന്ധി' നടന്നത് ജനങ്ങളെ ബോധവാന്മാരാക്കാന്; ചേരിയിലെ ആളുകള്‍ക്ക് സാനിറ്റൈസറും മാസ്കും വിതരണം ചെയ്ത് യുവാവ്
Apr 15, 2020, 09:47 IST
ഭുവനേശ്വര്‍: (www.kvartha.com 15.04.2020) മഹാത്മാ ഗാന്ധിയുടെ വേഷമണിഞ്ഞ് ചേരിയിലെ ആളുകള്‍ക്ക് സാനിറ്റൈസറും മാസ്കുകളും വിതരണം ചെയ്ത് യുവാവ്. ഭുവനേശ്വറിലെ എയിംസ് ആശുപത്രിക്ക് അടുത്തുള്ള ചേരി പ്രദേശത്താണ് സായ് റാം എന്നയാള്‍ അവശ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നതിനൊപ്പം ആളുകളില്‍ കൊവിഡ് 19നെ പറ്റി അവബേധം സൃഷ്ടിക്കുകയും ചെയ്യുന്നത്.
സില്‍വര്‍ ഗാന്ധി എന്നാണ് സായ് റാം അറിയപ്പെടുന്നത്. ദേഹമാസകലം സില്വവര് നിറത്തിലുള്ള പെയിന്റ് അടിച്ച സായ് റാമിന്റെ കയ്യില്‍ ഒരു ദേശീയ പതാകയും ഉണ്ട്. ഒരാഴ്ച മുമ്പാണ് സായ് റാം ഇത്തരത്തില്‍ സന്നദ്ധപ്രവര്‍ത്തനവുമായി രംഗത്തെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
'ആളുകള്‍ എന്നെ സില്‍വര്‍ ഗാന്ധി എന്ന് വിളിക്കുന്നു. ഞാന്‍ കാല്‍നടയായിട്ടാണ് കൊവിഡിനെ പറ്റി അവബോധം പ്രചരിപ്പിക്കുന്നത്. ഈ യാത്രക്കിടയില്‍, എന്റെ പോക്കറ്റ് മണി ഉപയോഗിച്ച് നൂറുകണക്കിന് മാസ്കുകളും സാനിറ്റൈസറുകളും ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. കൊറോണ വൈറസിനെ തടഞ്ഞുനിര്‍ത്താനും അതിനെതിരായ പോരാട്ടത്തില്‍ വിജയിക്കാനും കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സുപ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഞാന്‍ ചേരി പ്രദേശങ്ങളിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു, ''സായി റാം പറഞ്ഞു.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ദേശീയ പതാകയും കയ്യിലേന്തി ഇതിനോടകം സായ് റാം നടന്നത് 150 കിലോമീറ്ററാണ്. സാമൂഹിക അകലത്തെ കുറിച്ചും സായ് ആളുകള്‍ക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കുന്നുണ്ട്.
Keywords: News, National, Bhuvaneswar, Mahatma Gandhi, Youth, Man Dressed as Gandhi ji Distributes Masks and Sanitizers
സില്‍വര്‍ ഗാന്ധി എന്നാണ് സായ് റാം അറിയപ്പെടുന്നത്. ദേഹമാസകലം സില്വവര് നിറത്തിലുള്ള പെയിന്റ് അടിച്ച സായ് റാമിന്റെ കയ്യില്‍ ഒരു ദേശീയ പതാകയും ഉണ്ട്. ഒരാഴ്ച മുമ്പാണ് സായ് റാം ഇത്തരത്തില്‍ സന്നദ്ധപ്രവര്‍ത്തനവുമായി രംഗത്തെത്തിയതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
'ആളുകള്‍ എന്നെ സില്‍വര്‍ ഗാന്ധി എന്ന് വിളിക്കുന്നു. ഞാന്‍ കാല്‍നടയായിട്ടാണ് കൊവിഡിനെ പറ്റി അവബോധം പ്രചരിപ്പിക്കുന്നത്. ഈ യാത്രക്കിടയില്‍, എന്റെ പോക്കറ്റ് മണി ഉപയോഗിച്ച് നൂറുകണക്കിന് മാസ്കുകളും സാനിറ്റൈസറുകളും ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. കൊറോണ വൈറസിനെ തടഞ്ഞുനിര്‍ത്താനും അതിനെതിരായ പോരാട്ടത്തില്‍ വിജയിക്കാനും കേന്ദ്ര സര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സുപ്രധാന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഞാന്‍ ചേരി പ്രദേശങ്ങളിലെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു, ''സായി റാം പറഞ്ഞു.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ദേശീയ പതാകയും കയ്യിലേന്തി ഇതിനോടകം സായ് റാം നടന്നത് 150 കിലോമീറ്ററാണ്. സാമൂഹിക അകലത്തെ കുറിച്ചും സായ് ആളുകള്‍ക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.