സന്യാസി വേഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയെന്ന കേസില്‍ 50കാരന്‍ അറസ്റ്റില്‍
Dec 24, 2021, 19:40 IST
ചെന്നൈ: (www.kvartha.com 24.12.2021) സന്യാസി വേഷത്തില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയെന്ന കേസില്‍ 50കാരന്‍ അറസ്റ്റില്‍. ക്ഷേത്രപരിസരം കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ കഞ്ചാവ് വില്‍പന. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. റോയപേട്ട സ്വദേശി എം ദാമു എന്നയാളാണ് അറസ്റ്റിലായത്.
മൈലാപൂര്‍, റോയാപേട് എന്നിവിടങ്ങളിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ കഞ്ചാവ് വില്‍പന. ആവശ്യക്കാരെന്ന വ്യാജേനയാണ് പൊലീസ് ഇയാളെ സമീപിച്ചത്. തുടര്‍ന്ന് ഇയാള്‍ കടലാസില്‍ കഞ്ചാവ് പൊതിഞ്ഞ് നല്‍കവെ കൈയോടെ പിടികൂടുകയായിരുന്നു. കൂടുതല്‍ തിരച്ചിലില്‍ ഇയാളില്‍ നിന്ന് ഏഴുകിലോ കഞ്ചാവ് പിടികൂടി.
ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എം രാജ, ആസൈയിത്തമിണി എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രപ്രദേശില്‍ നിന്ന് കഞ്ചാവ് എത്തിച്ചായിരുന്നു ഇയാളുടെ വില്‍പനയെന്നും സംശയം തോന്നാതിരിക്കാന്‍ ആഴ്ചയില്‍ ക്ഷേത്രങ്ങള്‍ മാറി വില്‍പന നടത്തുകയാണ് ഇയാളുടെ പതിവെന്നും പൊലീസ് പറഞ്ഞു.

ചെന്നൈയില്‍ വന്‍ കഞ്ചാവ് വേട്ടയാണ് അടുത്ത ദിവസങ്ങളിലായി പൊലീസ് നടത്തുന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നഗരത്തില്‍ 1400 കിലോ കഞ്ചാവാണ് പിടികൂടിയത്. 50,00പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Keywords: Man dressed as priest arrested in Chennai for selling ganja to students, Chennai, News, Police, Arrested, Drugs, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.