വിചിത്ര മനുഷ്യൻ; 12 വർഷമായി കല്ലുകൾ ഭക്ഷണമാക്കി ഒരാൾ; ജനങ്ങളുടെ സങ്കടങ്ങളും വേദനയും കല്ലുകളിലൂടെ വിഴുങ്ങുന്നുവെന്ന് വാദം

 


റായ്പൂർ: (www.kvartha.com 28.03.2022) കഴിഞ്ഞ 12 വർഷമായി താൻ കല്ല് തിന്നുന്നുണ്ടെന്ന് അവകാശപ്പെട്ട് ഒരാൾ. ഛത്തീസ്ഗഡിലെ ജഷ്പൂർ ജില്ലയിലെ ചിറ്റാലയിൽ താമസിക്കുന്ന സന്തോഷ് ലോക്രയാണ് ഈ വിചിത്ര മനുഷ്യൻ. ക്രിസ്ത്യാനിയായ സന്തോഷിന്റെ വീട്ടിലെ പൂജാമുറിയിൽ യേശുവിന്റെ നിരവധി പ്രതിമകളും ഫോടോകളും ഉണ്ട്. ഈ മുറിയിൽ ഇരിക്കുമ്പോൾ, താൻ ആളുകളുടെ പ്രശ്‌നങ്ങൾ പ്രാർഥനയിലൂടെ പരിഹരിക്കുന്നുവെന്ന് സന്തോഷ് പറയുന്നു.
                  
വിചിത്ര മനുഷ്യൻ; 12 വർഷമായി കല്ലുകൾ ഭക്ഷണമാക്കി ഒരാൾ; ജനങ്ങളുടെ സങ്കടങ്ങളും വേദനയും കല്ലുകളിലൂടെ വിഴുങ്ങുന്നുവെന്ന് വാദം

ഇതുവരെ, ശാരീരികവും മാനസികവുമായ അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന പലരുടെയും പ്രശ്‌നങ്ങൾ പരിഹരിച്ചതായി സന്തോഷ് അവകാശപ്പെട്ടു. പ്രാർഥനയ്ക്കിടെ ഇയാൾ മുട്ടുകുത്തി ഇരുന്ന് ഇരു കാൽമുട്ടുകൾക്കും താഴെ പരുക്കൻ കല്ലുകൾ ഇട്ട് ദൈവത്തെ ആരാധിക്കുന്നു. പ്രാർഥനയെ തുടർന്ന്, ജനങ്ങളുടെ പ്രശ്നങ്ങളും വേദനകളും ആഗിരണം ചെയ്യാൻ കല്ലുകൾ തിന്നുകയും ദഹിപ്പിക്കുകയും ചെയ്യുന്നുവെന്നും ഇതിന് പിന്നിൽ ദൈവിക ശക്തിയുണ്ടെന്നും സന്തോഷ് പറയുന്നു.

കല്ല് കഴിച്ചതിന് ശേഷം ഒന്നും കഴിക്കേണ്ടതില്ല. കഴിഞ്ഞ 12 വർഷമായി ഈ കല്ലുകൾ നിർത്താതെ കഴിക്കുന്നുണ്ടെന്നും ഇയാൾ പറയുന്നു. കല്ല് തിന്നാനുള്ള സന്തോഷ് കുമാറിന്റെ കഴിവ് നാട്ടുകാരെയും അവരുടെ കുടുംബങ്ങളെയും അമ്പരപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബം ആദ്യം ആശങ്കാകുലരായിരുന്നു, എന്നാൽ ഇപ്പോൾ അവർ അത് ശീലമാക്കിയിരിക്കുന്നു. സന്തോഷിന്റെ ഭാര്യ അലിഷ ലക്ര പറയുന്നതനുസരിച്ച്, അദ്ദേഹം ഇതുവരെ ആയിരക്കണക്കിന് കല്ലുകൾ കഴിച്ചിട്ടുണ്ട്.

കല്ല് കഴിക്കാൻ കഴിയുന്നതിൽ ഡോ. സി ഡി ബഖാല എന്ന റിട. ചീഫ് മെഡികൽ ഹെൽത് ഓഫീസർ ആശ്ചര്യം പ്രകടിപ്പിച്ചു. 'സന്തോഷ് കല്ല് കഴിച്ചത് അന്വേഷിക്കണം. ഇയാൾ എന്ത് കല്ലാണ് കഴിക്കുന്നത് എന്നതിനെക്കുറിച്ച് പഠനങ്ങൾ ആവശ്യമാണ്. ആളുകൾക്ക് അയാളെ അനുകരിക്കാനും അവരുടെ ജീവിതം നഷ്ടപ്പെടാനും സാധ്യതയുണ്ട്. കല്ല് തിന്നുന്നതും മറ്റൊരാളുടെ പ്രശ്‌നങ്ങൾ ഇല്ലാതാക്കുന്നതും അന്ധവിശ്വാസമാണ്', അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: News, National, Top-Headlines, Food, Man, Food, People, Issue, Family, Jashpur, Man eating stone, Man eating stone for food 12 years in jashpur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia