Found Dead | 'പാമ്പാട്ടിക്ക് ക്വടേഷന്‍ നല്‍കി കാമുകനെ കൊലപ്പെടുത്തിയ യുവതി ഒളിവില്‍'
Jul 19, 2023, 18:12 IST
ഹല്‍ദ്വാനി: (www.kvartha.com) പാമ്പാട്ടിക്ക് ക്വടേഷന്‍ നല്‍കി കാമുകനെ കൊലപ്പെടുത്തിയെന്ന കേസില്‍ യുവതി ഒളിവില്‍ പോയതായി പൊലീസ്. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. വ്യവസായി അങ്കിത് ചൗഹാനാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ജൂലൈ 15നാണ് ഹല്‍ദ്വാനിയിലെ തീന്‍ പാനി പ്രദേശത്തിന് സമീപം അങ്കിതിനെ കാറിനുള്ളില്‍ പാമ്പുകടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്ന് കുടുംബത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് ജൂലൈ 17ന് ഐ പി സി യിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പാമ്പാട്ടി അറസ്റ്റിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തില്‍ ഉള്‍പെട്ട മഹി എന്ന യുവതിയുടെയും മറ്റ് മൂന്നുപേരുടെയും പങ്ക് വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് നൈനിറ്റാള്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് പങ്കജ് ഭട്ട് പറയുന്നത്:
മരിച്ച അങ്കിതും യുവതിയും പ്രണയത്തിലായിരുന്നു. എന്നാല്‍, ഇയാളെ ഒഴിവാക്കാനാണ് പാമ്പാട്ടിക്ക് ക്വടേഷന്‍ നല്‍കിയത്. കൊലപാതക സംഘത്തില്‍ പാമ്പാട്ടി ഉള്‍പെടെ അഞ്ചുപേര്‍ ഉണ്ടായിരുന്നുഋ. മുഖ്യപ്രതി മഹി എന്ന ഡോളിയാണ്.
യുവതി അങ്കിതിനെ പണത്തിനായി വര്‍ഷങ്ങളായി ബ്ലാക് മെയില്‍ ചെയ്തിരുന്നു പിന്നീട് അയാളെ ഒഴിവാക്കാന്‍ ശ്രമം നടത്തി. എന്നാല്‍, ബന്ധത്തില്‍നിന്ന് പിന്മാറാന്‍ യുവാവ് തയാറായിരുന്നില്ല. തുടര്‍ന്നാണ് പാമ്പാട്ടിക്ക് ക്വടേഷന്‍ നല്‍കിയത്. കാലിന് കടിയേറ്റാണ് യുവാവ് മരിക്കുന്നത്. യുവതി ഉള്‍പെടെ മറ്റു മൂന്ന് പ്രതികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു.
തുടര്‍ന്ന് കുടുംബത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് ജൂലൈ 17ന് ഐ പി സി യിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പാമ്പാട്ടി അറസ്റ്റിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തില്‍ ഉള്‍പെട്ട മഹി എന്ന യുവതിയുടെയും മറ്റ് മൂന്നുപേരുടെയും പങ്ക് വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് നൈനിറ്റാള്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് പങ്കജ് ഭട്ട് പറയുന്നത്:
മരിച്ച അങ്കിതും യുവതിയും പ്രണയത്തിലായിരുന്നു. എന്നാല്‍, ഇയാളെ ഒഴിവാക്കാനാണ് പാമ്പാട്ടിക്ക് ക്വടേഷന്‍ നല്‍കിയത്. കൊലപാതക സംഘത്തില്‍ പാമ്പാട്ടി ഉള്‍പെടെ അഞ്ചുപേര്‍ ഉണ്ടായിരുന്നുഋ. മുഖ്യപ്രതി മഹി എന്ന ഡോളിയാണ്.
Keywords: Man Found Dead in Car; Snake charmer Arrested, Uttarakhand, News, Police, Arrested, Snake Charmer, Crime, Criminal Case, Missing, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.