Suicide | 'കാമുകിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വടേഷന്‍ നല്കിയ യുവാവ് പൊലീസിനെ ഭയന്ന് ആത്മഹത്യ ചെയ്തു'; പിന്നീട് നടന്നത്
Aug 21, 2022, 19:01 IST
ബെംഗ്ലൂറു: (www.kvartha.com) കാമുകിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വടേഷന്‍ നല്കിയ യുവാവ് പൊലീസിനെ ഭയന്ന് ആത്മഹത്യ ചെയ്തതായി റിപോര്‍ട്. ബെംഗ്ലൂറിലെ ദൊഡ്ഡബിഡര്കലുവിലാണ് സംഭവം. ഹിമവന്ത് കുമാറെന്ന യുവാവാണ് അറസ്റ്റ് ഭയന്ന് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ദൊഡ്ഡബിഡറക്കല് സ്വദേശിയായ അനുപല്ലവിയുമായി ഹിമവന്ത് ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ അനുപല്ലവി വിവാഹിതയായതിനാല്‍ ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്നറിഞ്ഞ ഇരുവരും ഭര്‍ത്താവ് നവീന്‍ കുമാറിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. ഇതിനുവേണ്ടി ഇരുവരും ഒന്നര ലക്ഷം രൂപയ്ക്ക് മൂന്നംഗ സംഘത്തിന് ക്വടേഷന്‍ നല്കി. ഇതില്‍ 90,000 രൂപ അഡ്വാന്‍സായി നല്കി.
ടാക്സി ഡ്രൈവറായ നവീന്‍ കുമാറിന്റെ ഓട്ടം വിളിച്ച മൂന്നംഗ ക്വടേഷന്‍ സംഘം ഇയാളെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്ത് പാര്‍പ്പിച്ചു. മണിക്കൂറുകള്‍ കടന്നുപോയെങ്കിലും ക്വടേഷന്‍ സംഘത്തിന് നവീന്‍ കുമാറിനെ കൊല്ലാനുള്ള ധൈര്യം വന്നില്ല. നവീനോട് സഹതാപം തോന്നിയ കൊലയാളി സംഘം ഇയാളുമായി സൗഹൃദത്തിലാകുകയും നവീന്റെ ദേഹത്ത് തക്കാളി സോസ് ഒഴിച്ച് ഫോടോയെടുത്ത് അനുപല്ലവിക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
ഫോടോ കണ്ട ഹിമവന്തും അനുപല്ലവിയും ആകെ ഭയന്നു. പൊലീസ് തങ്ങളെ തേടിയെത്തുമെന്ന് ഉറപ്പിച്ച ഇരുവരും കടുത്ത ആശങ്കയിലായി. അറസ്റ്റ് ഭയന്ന് ഹിമവന്ത് സ്വന്തം വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
ഹിമവന്ത് മരിച്ച് ഒരാഴ്ചയ്ക്കുശേഷം നവീന്‍ തിരിച്ചെത്തി സംഭവിച്ചതെല്ലാം പൊലീസിനോട് പറഞ്ഞു. എന്നാല്‍ അനുപല്ലവിക്കെതിരെ കേസെടുക്കരുതെന്ന് ഇയാള്‍ പൊലീസിനോട് അഭ്യര്‍ഥിച്ചു. ക്വടേഷന്‍ ഏറ്റെടുത്ത മൂന്നുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
Keywords: Man Found Dead In House , Bangalore, News, Police, Suicide, Arrest, Complaint, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.