Arrested | 'ചോറില്‍ ഉറുമ്പുണ്ടെന്ന് പരാതി പറഞ്ഞ ഭര്‍ത്താവിനെ ഭാര്യ സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി'
Nov 26, 2022, 18:33 IST
ഒഡീഷ: (www.kvartha.com) ചോറില്‍ ഉറുമ്പുണ്ടെന്ന് പരാതി പറഞ്ഞ ഭര്‍ത്താവിനെ ഭാര്യ സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി പരാതി. ഒഡീഷ്യയിലെ സുന്ദര്‍ഗഡ് ജില്ലയിലെ റൂര്‍കലയില്‍ ആണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. സംഭവത്തില്‍ ഭര്‍ത്താവിന്റെ പിതാവിന്റെ പരാതിയില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. 35 കാരനായ ഹേമന്ത് ബാഗ് ആണ് കൊല്ലപ്പെട്ടത്. ഭാര്യ സരിതയെ ആണ് പൊലീസ് അറസ്റ്റുചെയ്തത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ചോറില്‍ ഉറുമ്പിനെ കണ്ട ഭര്‍ത്താവ് ഭാര്യയോട് പരാതി പറഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വലിയ വാക് തര്‍ക്കം ഉണ്ടാവുകയും പ്രകോപിതയായ ഭാര്യ സ്‌കാഫ് ഉപയോഗിച്ച് ഭര്‍ത്താവിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും ആയിരുന്നു.
ഹേമന്ത് ബാഗിന്റെ അച്ഛന്‍ ശശി ഭൂഷണ്‍ ബാഗ് സരിതക്കെതിരെ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടര്‍ന്ന് സരിതയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ഏഴും നാലും വയസ്സുള്ള രണ്ട് മക്കളുണ്ട്. ഡ്രൈവറായിരുന്ന ഹേമന്ത് ഭാര്യക്കും മക്കള്‍ക്കും ഒപ്പം ആയിരുന്നു താമസിച്ചിരുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
Keywords: Man Found Dead in House; Woman Arrested, Odisha, News, Police, Arrested, Killed, Food, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.