80-ാം വയസില്‍ പുനര്‍ വിവാഹിതനാവാന്‍ മാട്രിമോണിയല്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തു; പിതാവിനെ മകന്‍ അരയ്ക്കുന്ന കല്ലെടുത്ത് തലയിലിടിച്ച് ക്രൂരമായി കൊലപ്പെടുത്തിയെന്ന് പൊലീസ്
Jan 8, 2022, 19:41 IST
പൂനെ: (www.kvartha.com 08.01.2022) 80-ാം വയസില്‍ പുനര്‍ വിവാഹിതനാവാന്‍ മാട്രിമോണിയല്‍ സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത പിതാവിനെ മകന്‍ അരയ്ക്കുന്ന കല്ലെടുത്ത് തലയിലിടിച്ച് ക്രൂരമായി കൊലപ്പെടുത്തിയെന്ന് പൊലീസ്. പൂനെയിലെ രാജ്ഗുരു നഗറില്‍ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. 47കാരനായ മകനാണ് എണ്‍പതുകാരനായ പിതാവിനെ കൊലപ്പെടുത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ശങ്കര്‍ റാംബാവു ബോര്‍ഹാഡി എന്നയാളാണ് കൊല്ലപ്പെട്ടത്. മകന്‍ ശേഖര്‍ ബോര്‍ഹാഡിയാണ് പിതാവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും പിതാവിനെ കൊലപ്പെടുത്തിയെന്ന് പറയുകയും ചെയ്തു. രാജ്ഗുരു നഗറിലെ നന്ദാദീപ് ഹൗസിംഗ് കോളനിയിലെ നിവാസിയാണ് ശേഖര്‍. ഇവിടെ തന്നെയുള്ള ഒരു ബ്യൂറോയില്‍ ഒരു യുവതിയുമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിച്ചതാണ് മകന്‍ ശേഖറിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
ശങ്കറിന്റെ കഴുത്തില്‍ കത്തികൊണ്ട് വെട്ടിയ ശേഷം മസാല അരയ്ക്കുന്ന കല്ലെടുത്ത് തല തല്ലിപ്പൊട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് മകന്‍ മൊഴി നല്‍കിയിട്ടുണ്ട്. പിതാവിന്റെ അനക്കം നിലയ്ക്കും വരെ കല്ലുകൊണ്ട് ഇടിച്ചുവെന്നാണ് മകന്റെ മൊഴി. ഇയാളെ കൊലക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അടുക്കളക്കത്തി ഉപയോഗിച്ച് തല വെട്ടി നീക്കാനും ശ്രമിച്ചുവെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Keywords: Man Found Dead in House, Pune, News, Police, Killed, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.