വര്‍ക്ക് ഷോപ്പുടമയ്ക്ക് ലഭിച്ചത് 55 കോടിയുടെ ഇലക്ട്രിസിറ്റി ബില്ല്

 


ജയ്പൂര്‍: ജയ്പൂരില്‍ ചെറുകിട വര്‍ക്ക് ഷോപ്പ് നടത്തിവന്ന യുവാവിന് ഈ മാസത്തെ ഇലക്ട്രിസിറ്റി ബില്‍ കൈയ്യില്‍ വാങ്ങിയപ്പോള്‍ ഷോക്കടിച്ചു. 54.94 കോടിയുടെ ഇലക്ട്രിസിറ്റി ബില്ലാണ് യുവാവിന് ലഭിച്ചത്. നഗരത്തിലെ മൊത്തം ഉപഭോഗത്തിന്റെ മൂന്നിലൊന്ന് വരും ഇത്. പൊഖര്‍മല്‍ സെന്നിനാണ് സെപ്റ്റംബര്‍ 10ന് ഭീമമായ ഇലക്ട്രിസിറ്റി ബില്‍ ലഭിച്ചത്. ബില്ലടക്കുന്നതിന് രണ്ട് ദിവസം മാത്രമാണ് പൊഖര്‍മല്‍ സെന്നിന് അനുവദിച്ചിരുന്നത്.

വര്‍ക്ക് ഷോപ്പുടമയ്ക്ക് ലഭിച്ചത് 55 കോടിയുടെ ഇലക്ട്രിസിറ്റി ബില്ല്സാധാരണഗതിയില്‍ 12,000ത്തിനും 18,000ത്തിനും ഇടയിലാണ് ഇലക്ട്രിസിറ്റി ബില്‍ ലഭിക്കുന്നത്.

ബില്ല് നോക്കിയപ്പോള്‍ അല്പസമയത്തേയ്ക്ക് തനിക്ക് മിണ്ടാന്‍ പോലും കഴിഞ്ഞില്ലെന്ന് പൊഖര്‍മല്‍ പറയുന്നു. ഉടനെ ഇലക്ട്രിസിറ്റി ഓഫീസുമായി ബന്ധപ്പെട്ടപ്പോഴാണ് അവരും ഇക്കാര്യം ശ്രദ്ധിക്കുന്നത്. ബില്ലിലേത് സാങ്കേതിക പിശകാണെന്നും രണ്ട് ദിവസത്തിനുള്ളില്‍ തിരുത്തി നല്‍കാമെന്നും അധികൃതര്‍ ഉറപ്പുനല്‍കിയതായി പൊഖര്‍മല്‍ അറിയിച്ചു.

SUMMARY: Jaipur: An owner of a workshop in Jaipur got the shock of his life after the city's power utility sent him a bill of Rs. 54.94 crore, almost one third of the city's total billing amount.

Keywords: National news, Jaipur, Owner, Workshop, Jaipur, Shock, Life, Power utility, Sent, Bill, Rs 54.94 crore, One third, City, Total billing amount.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia