സ്ത്രീധനം ആവശ്യപ്പെട്ട് കൂട്ടബലാത്സംഗം; ഭര്‍ത്താവിന്റെ അനുവാദത്തോടെ യുവതിയെ ഭര്‍തൃസഹോദരനും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചു
Aug 9, 2021, 21:34 IST
അം രോഹ: (www.kvartha.com 09.08.2021) സ്ത്രീധനമായി ആവശ്യപ്പെട്ടവ നല്‍കാത്തതിന് ഭാര്യയെ കൂട്ടബലാത്സംഗത്തിന് വിട്ടുകൊടുത്ത് ഭര്‍ത്താവ്. ഭര്‍തൃസഹോദരനും സുഹൃത്തും ചേര്‍ന്നാണ് യുവതിയെ പീഡിപ്പിച്ചത്. അഞ്ച് ലക്ഷം രൂപയും ഒരു കാറുമാണ് ഭര്‍ത്താവ് സ്ത്രീധനമായി ആവശ്യപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് യുവതി രജബ് പുര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. അന്ന് സ്ത്രീധനമായി വന്‍ തുക ചിലവായിരുന്നു. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവും കുടുംബവും അഞ്ചു ലക്ഷം രൂപയും ഒരു ആഡംബര കാറും ആവശ്യപ്പെട്ടു. എന്നാല്‍ പിതാവിനോട് പണം ആവശ്യപ്പെട്ടില്ലെന്ന് പറഞ്ഞ് അവര്‍ തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയെന്ന് പീഡനത്തിനിരയായ യുവതി പരാതിയില്‍ പറയുന്നു.
ഗര്‍ഭിണിയായപ്പോള്‍ അവരുടെ നിര്‍ബന്ധപ്രകാരം അബോര്‍ഷന്‍ ചെയ്തു. അവര്‍ എന്നെ ക്രൂരമായി പീഡിപ്പിച്ചു. ഭര്‍ത്താവ് പ്രകൃതിവിരുദ്ധമായ പല കാര്യങ്ങള്‍ക്കും നിര്‍ബന്ധിച്ചു. പീഡനം സഹിക്കാനാകാതെ ഞാന്‍ എന്റെ വീട്ടിലേയ്ക്ക് മടങ്ങി. അപ്പോള്‍ സ്‌നേഹപൂര്‍വം പിന്നാലെയെത്തി. മടങ്ങിവരാന്‍ നിര്‍ബന്ധിച്ചു. എല്ലാം വിശ്വസിച്ച് താന്‍ ഭര്‍തൃ വീട്ടിലേയ്ക്ക് മടങ്ങിയെന്നും യുവതി പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് ഭര്‍തൃസഹോദരനും സുഹൃത്തും ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ഇക്കാര്യം ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ ആവശ്യപ്പെട്ട പണവും കാറും ലഭിച്ചില്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുമെന്നായിരുന്നു ഭര്‍ത്താവിന്റെ പ്രതികരണമെന്നും യുവതി പരാതിയില്‍ പറയുന്നു. ഇതേതുടര്‍ന്നാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
പണവും വാഹനവും ലഭിച്ചില്ലെങ്കില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നുണ്ട്. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളായ 12 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. അന്ന് സ്ത്രീധനമായി വന്‍ തുക ചിലവായിരുന്നു. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവും കുടുംബവും അഞ്ചു ലക്ഷം രൂപയും ഒരു ആഡംബര കാറും ആവശ്യപ്പെട്ടു. എന്നാല്‍ പിതാവിനോട് പണം ആവശ്യപ്പെട്ടില്ലെന്ന് പറഞ്ഞ് അവര്‍ തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയെന്ന് പീഡനത്തിനിരയായ യുവതി പരാതിയില്‍ പറയുന്നു.
ഗര്‍ഭിണിയായപ്പോള്‍ അവരുടെ നിര്‍ബന്ധപ്രകാരം അബോര്‍ഷന്‍ ചെയ്തു. അവര്‍ എന്നെ ക്രൂരമായി പീഡിപ്പിച്ചു. ഭര്‍ത്താവ് പ്രകൃതിവിരുദ്ധമായ പല കാര്യങ്ങള്‍ക്കും നിര്‍ബന്ധിച്ചു. പീഡനം സഹിക്കാനാകാതെ ഞാന്‍ എന്റെ വീട്ടിലേയ്ക്ക് മടങ്ങി. അപ്പോള്‍ സ്‌നേഹപൂര്‍വം പിന്നാലെയെത്തി. മടങ്ങിവരാന്‍ നിര്‍ബന്ധിച്ചു. എല്ലാം വിശ്വസിച്ച് താന്‍ ഭര്‍തൃ വീട്ടിലേയ്ക്ക് മടങ്ങിയെന്നും യുവതി പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് ഭര്‍തൃസഹോദരനും സുഹൃത്തും ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയത്. ഇക്കാര്യം ഭര്‍ത്താവിനെ അറിയിച്ചപ്പോള്‍ ആവശ്യപ്പെട്ട പണവും കാറും ലഭിച്ചില്ലെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുമെന്നായിരുന്നു ഭര്‍ത്താവിന്റെ പ്രതികരണമെന്നും യുവതി പരാതിയില്‍ പറയുന്നു. ഇതേതുടര്‍ന്നാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
Keywords: Man gets wife gang-molested after she fails to meet dowry demands, Dowry, News, Friends, Molestation, Complaint, Threatened, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.